കുട്ടികൾ ഉണ്ടാകാൻ വയറ് പിളര്‍ന്നു, ആറുവയസുകാരിയുടെ കരള്‍ ചൂഴ്ന്നെടുത്തു
ഞായറാഴ്ച രാവിലെ വയല്‍പാടത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ വയറ് പിളര്‍ന്ന് കരളും മറ്റ് ആന്തരിക അവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു. കൊലപാതകത്തിന് മുമ്പ് പീഡനശ്രമം നടന്നതായും പൊലീസ് അറിയിച്ചു.
കാൺപൂർ :കൊലപ്പെടുത്തിയ കേസിൽ 4പേർ പോലീസ് പിടിയിൽ പെണ്‍കുട്ടിയുടെ കരള്‍ തിന്നാല്‍ കുട്ടികളുണ്ടാകുമെന്ന വിശ്വാസത്തില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. ദീപാവലി ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ കണാതായത്. ഞായറാഴ്ച രാവിലെ വയല്‍പാടത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ വയറ് പിളര്‍ന്ന് കരളും മറ്റ് ആന്തരിക അവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു. കൊലപാതകത്തിന് മുമ്പ് പീഡനശ്രമം നടന്നതായും പൊലീസ് അറിയിച്ചു.
“പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊന്ന് കരൾ എടുത്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു . ഭദ്രാസിൽ കുട്ടി യുടെ മരണത്തിന് മുൻപ് പ്രതികൾ ബലാത്സംഗത്തിന് ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട് കൊല്ലപ്പെട്ടകുട്ടിയുടെ അമ്മാവനും അമ്മായിയുമാണ് പോലീസ് പിടിയിലായിട്ടുള്ളത് പരാശ്രം (അമ്മാവൻ) ന് കുട്ടിയുണ്ടായിരുന്നില്ലെന്നും കുട്ടിയുടെ കരൾ ലഭിക്കാൻ മരുമക്കൾക്ക് പണം നൽകിയിരുന്നുവെന്നും പോലീസ് പറയുന്നു.”
സംഭവത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടേ നാല് പേര്‍ അറസ്റ്റിലായി. 1999 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളില്ല. പെണ്‍കുട്ടിയുടെ കരള്‍ തിന്നാല്‍ കുട്ടികളുണ്ടാകുമെന്ന വിശ്വാസത്തില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കരള്‍ പിഴുതെടുക്കാന്‍ കൊട്ടേഷന്‍ നല്‍കുകയായിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേരും ദമ്പതികളുടെ അനന്തരവന്മാരാണ്.