മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം മാറ്റി
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് സന്ദർശനം മാറ്റിയതെന്നാണ് സൂചന. യുഎഇ സാമ്പത്തിക വികസന വകുപ്പിന്‍റെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം | അടുത്ത മാസം ആദ്യം നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം മാറ്റിവെച്ചു. മേയ് ഏഴ് മുതൽ 11 വരെയാണ് സന്ദർശനം നിശ്ചയിച്ചിരുന്നത്. മേയ് 10ന് ദുബൈയിൽ നടക്കേണ്ട പൊതുസ്വീകരണവും മാറ്റിവെച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് സന്ദർശനം മാറ്റിയതെന്നാണ് സൂചന.
യുഎഇ സാമ്പത്തിക വികസന വകുപ്പിന്‍റെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. സംഗമത്തിൽ പങ്കെടുക്കാനും മുഖ്യമന്ത്രി എത്തില്ല. ദുബൈയിലെ പൗര സ്വീകരണം മറ്റൊരു തീയതിയിലേക്ക് മാറ്റിഎന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. മേയ് 10ന് ബുധനാഴ്ച്ച അൽ നാസർ ലെഷർലാന്‍റിൽ വൻ പൗര സ്വീകരണം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. പുതുക്കിയ തീയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കും