മുഖ്യമന്ത്രി പിണറായി വിജയന്റെ മാസപ്പടി ജുഡീഷ്യല്‍ അന്വേഷണം വേണം . കെ.സുധാകരന്‍

10ലക്ഷത്തിന് ഇത്രയേറെ അന്വേഷണം നടക്കുമ്പോൾ, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരോപണത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു

0

ഡൽഹി | മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്കു പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വീണാ വിജയന്‍റെ മാസപ്പടി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ പറഞ്ഞു.കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളില്‍ അന്വേഷണമില്ല, തനിക്കെതിരായ പത്തുലക്ഷം രൂപയുടെ ആരോപണത്തില്‍ അന്വേഷണം തകൃതിയാണെന്നും സുധാകരന്‍ പറഞ്ഞു. 10ലക്ഷത്തിന് ഇത്രയേറെ അന്വേഷണം നടക്കുമ്പോൾ, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരോപണത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.മറുപടി പറയിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാം. കേരളത്തില്‍ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെയെല്ലാം മറുപടി ഉണ്ടാകും. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ അത് നിഴലിക്കുമെന്നും സുധാകരൻ വിശദീകരിച്ചു.

ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് മുഖ്യമന്ത്രി തയാറുണ്ടോ എന്ന് വി മുരളീധരന്‍. മടിയില്‍ കനമില്ലെങ്കില്‍ ഭയക്കേണ്ടെന്നും ഇന്നുതന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്നും വി.മരളീധരന്‍ ഡല്‍ഹിയല്‍ ആവശ്യപ്പെട്ടു .കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് 1.72 കോടി രൂപ വീണയ്‌ക്ക് മാസപ്പടിയായി ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ മറ്റ് ഏതെങ്കിലും കമ്പനികളിൽ നിന്നോ വ്യക്തികളിൽ നിന്നോ പണം വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം പുറത്തു വരേണ്ടതുണ്ടെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു

You might also like

-