ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി.

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സർക്കാർ ജീവനക്കാർക്ക് മുന്നിൽ നാലാം ശനിയാഴ്ച അവധിയെന്ന നിർദ്ദേശം സർക്കാർ വെച്ചത്

0

തിരുവനന്തപുരം | സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ഭരണ പരിഷ്ക്കര കമ്മീഷൻ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. നാലാം ശനി നൽകുന്നതിനെ എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി എതിർത്തിരിന്നു . ഇതേ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി എന്നായിരുന്നു ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽ വച്ച നിർദ്ദേശം. പ്രതി വർഷം 20 കാഷ്വൽ ലീവ് 18 ആയി കുറയ്ക്കാനും നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇടതു സംഘടനകൾ തന്നെ നിർദ്ദേശത്തെ എതിർക്കാൻ കാരണം.

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സർക്കാർ ജീവനക്കാർക്ക് മുന്നിൽ നാലാം ശനിയാഴ്ച അവധിയെന്ന നിർദ്ദേശം സർക്കാർ വെച്ചത്. ഒരു വര്‍ഷത്തിനകം ജോലി കിട്ടാൻ അർഹതയുള്ളവർക്ക് മാത്രമായി ആശ്രിയ നിയമനം പരിമിതപ്പെടുത്തുന്നതിനാണ് നിയന്ത്രണത്തിന് നീക്കം നടത്തിയത്. അന്ന് പ്രതിദിന പ്രവർത്തി സമയം കൂട്ടുന്നതിനൊപ്പം അഞ്ച് കാഷ്വൽ ലീവ് കുറയ്ക്കുമെന്നും സർവീസ് സംഘടനകളോട് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. എതിർപ്പിനെ തുടർന്ന് അഞ്ചെന്ന കുറയ്ക്കുന്ന കാഷ്വൽ ലീവുകളുടെ എണ്ണം രണ്ടാക്കി ചുരുക്കി. എന്നിട്ടും സംഘടനകൾ അയഞ്ഞില്ല.അതേസമയം നികുതി പണം പിരിക്കുന്നതിന്റെ ൭൦ ശതമാനവും സർക്കാർ ജീവനക്കാരക്കായി ചിലവഴിക്കുന്നതിനെതിരെ വ്യാപക പ്രതിക്ഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യം വര്ധഹിപ്പിച്ചാൽ സർക്കർ കനത്ത പ്രതിക്ഷേധം നേരിടേണ്ടിവരുമെന്ന്
എൽ ഡി എഫ് നേതൃത്തം വിലയിരുത്തുന്നത് .

You might also like

-