ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏത് കൊലകൊമ്പനായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
വര്‍ഗീയ ശക്തികള്‍ക്ക് ഈ നാട്ടില്‍ അഴിഞ്ഞാടാന്‍ കഴിയില്ല. ഭൂരിപക്ഷ വര്‍ഗീയ വാദികള്‍ക്ക് എന്തും വിളിച്ചു പറയാമെന്ന നിലയാണ് പ്രവാചകനിന്ദയിലേക്ക് എത്തിച്ചത്. ഇവിടെ അത് നടക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. വിരട്ടാന്‍ നോക്കിയെങ്കിലും അതിലൊന്നും ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏത് കൊലകൊമ്പനായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്ക് ഈ നാട്ടില്‍ അഴിഞ്ഞാടാന്‍ കഴിയില്ല. ഭൂരിപക്ഷ വര്‍ഗീയ വാദികള്‍ക്ക് എന്തും വിളിച്ചു പറയാമെന്ന നിലയാണ് പ്രവാചകനിന്ദയിലേക്ക് എത്തിച്ചത്. ഇവിടെ അത് നടക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. വിരട്ടാന്‍ നോക്കിയെങ്കിലും അതിലൊന്നും ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ ജി ഒ എ(KGOA) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് RSS നടപ്പാക്കുന്നത് ആസൂത്രിത ഹിന്ദുത്വ അജണ്ടയാണ്. രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടക്കുന്നെന്നും സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരുടെ പിന്‍ഗാമികള്‍ രാജ്യം ഭരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിലൂടെ RSS ഭരണഘടനയെ പോലും വെല്ലുവിളിക്കുന്നു. എല്ലാ മതവിശ്വാസികളെയും അവിശ്വാസികളെയും ഒരു പോലെ കാണുന്നതാണ് മതനിരപേക്ഷത. രാജ്യത്തെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍, രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ പല കാരണങ്ങളുടെ പേരില്‍ ആക്രമിക്കപ്പെടുന്നു. ഇതിന് പിന്തുണ നല്‍കുകയാണ് ഭരണാധികാരികളെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതയുടെ അടയാളങ്ങള്‍ സ്വയം എടുത്തണിയാന്‍ ചിലര്‍ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ചിലര്‍ ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാമെന്ന് വിശ്വസിക്കുന്നു. വര്‍ഗീയ ശക്തികള്‍ക്ക് ഈ നാട്ടില്‍ അഴിഞ്ഞാടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.