ശബരിമലയിലെ സമരത്തിന് പിന്നിൽ ജാതി മേധാവികളെന്ന് മുഖ്യമന്ത്രി

നവോത്ഥാനം അട്ടിമറിക്കാൻ വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ശബരിമല വിഷയത്തിലെ ബി.ജെ.പി സമരം വിജയിച്ചില്ലെന്ന് അവർ തന്നെ സമ്മതിച്ചു.

0

തിരുവനന്തപുരം :ശബരിമലയിലെ സമരത്തിന് പിന്നിൽ ജാതി മേധാവികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ പ്രവേശനം വിലക്കിയ കേരള ഹൈക്കോടതിയുടെ 1991ലെ വിധി തിരുത്തുകയാണ് സുപ്രിം കോടതി ചെയ്തത്. കേരള സമൂഹത്തിന്റെ വലതുപക്ഷവത്കരണം എന്ന തലക്കെട്ടില്‍ ഇ.എം.എസ് അക്കാദമി തിരുവനന്തപുരത്ത് നടത്തിയ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആലപ്പാട് സമരത്തെയും മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു.

നവോത്ഥാനം അട്ടിമറിക്കാൻ വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ശബരിമല വിഷയത്തിലെ ബി.ജെ.പി സമരം വിജയിച്ചില്ലെന്ന് അവർ തന്നെ സമ്മതിച്ചു. തെറ്റായ ഒരു കാര്യം ഹൈക്കോടതി രെു ഘട്ടത്തിൽ പുറപ്പെടുവിച്ചത് സുപ്രിം കോടതി തിരുത്തുകയായിരുന്നു. കേന്ദ്ര സർക്കാർ ബി.ജെ.പി അധീനതയിലില്ലാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു. വികസനത്തെ തടയാൻ പരിസ്ഥിതി സംരക്ഷണമെന്ന പേരിൽ ഒരു വിഭാഗം ശ്രമിക്കുന്നു. ചില മത സംഘടനകൾ സങ്കുചിതമായ താത്പര്യം വച്ചു പുലർത്തുകയാണ്. നവമാധ്യമങ്ങളിലൂടെ സംഘ്പരിവാർ കള്ള പ്രചാരണങ്ങൾ നടത്തുന്നു. ഇടതുപക്ഷ മനസുകൾ നിലനിർത്താൻ നല്ല രീതിയിൽ അധ്വാനിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-