കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്
14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയിൽ ഉണ്ട്. കാസർകോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കാസർകോട് | കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്. അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി 911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർകോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയിൽ ഉണ്ട്. കാസർകോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് ഏഴ് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായെത്തുന്നവർ ചാവേറുകളെ പോലെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരിങ്കൊടിയുമായെത്തുന്ന ചാവേറുകളിൽ നിന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് സുരക്ഷ. സ്വർണക്കടത്ത് കേസ് ജനം പുച്ഛിച്ച് തളളുമെന്നും കേന്ദ്ര ഏജൻസികളുടെ നടപടികളിൽ ആശങ്കയില്ലെന്നും സിപി എം സംസ്ഥാന സെക്രട്ടറി അറിയിച്ചു .