സൈനികർക്കൊപ്പം ദീവാവലി ആഘോഷിച്ചു പ്രധാനമത്രി
2014ൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ വിവിധ അതിർത്തികളിലെത്തി ഇന്ത്യൻ സൈന്യത്തോടൊപ്പമാണ് അദ്ദേഹം ദീപാവലിആഘോഷിക്കുന്നത്
ഡൽഹി| പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം ഇത്തവണയും അതിർത്തി കാക്കുന്ന സൈനികർക്കൊപ്പം. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ മനയിലാണ് ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി എത്തിയത്
കഴിഞ്ഞ വർഷം ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ജമ്മുകശ്മീരിലെ നൗഷേരയിൽ പ്രധാനമന്ത്രി എത്തിയിരുന്നു. അവർക്കൊപ്പം ദീപങ്ങൾ കത്തിക്കുകയും, പടക്കം പൊട്ടിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. 2014ൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ വിവിധ അതിർത്തികളിലെത്തി ഇന്ത്യൻ സൈന്യത്തോടൊപ്പമാണ് അദ്ദേഹം ദീപാവലിആഘോഷിക്കുന്നത്, പിറന്ന മണ്ണിനെയും വീടിനെയും ഉറ്റവരെയും വിട്ട് ദീപാവലി ദിനത്തിൽ അതിർത്തിയിൽ നിലകൊള്ളുന്ന സൈനികർക്ക് ആദരവ് കൂടിയായിട്ടാണ് അദ്ദേഹം ഇതുചെയ്യുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ സൈനികർക്കൊപ്പം പങ്കുചേരുകയാണ് പ്രധാനമന്ത്രി.ചിരാതുകളിൽ ദീപം തെളിയിച്ചും അവ കൈകളിലേന്തിയും പടക്കം പൊട്ടിച്ചും ഇതിനോടകം തന്നെ സൈന്യം അതിർത്തിയിൽ ദീപാവലി ആഘോഷം ആരംഭിച്ചു കഴഞ്ഞു.