ദേശവിരുദ്ധർ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലും ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. ശ്രദ്ധയില്‍പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ല ? ദേശവിരുദ്ധർ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ​ഗവർണർ കുറ്റപ്പെടുത്തി.3 വർഷമായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും ​ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലും ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. ശ്രദ്ധയില്‍പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രി ദേശീയമാധ്യമത്തിന് അഭിമുഖം കൊടുക്കുന്നത് ടികെ ദേവകുമാറിന്റെ മകൻ പറഞ്ഞിട്ടാണോ എങ്കിൽ പിന്നെ എന്തിനാണ് പിആർഡി, അത് പിരിച്ചുവിടൂവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കൈസണായും റിലയൻസുമായും ബന്ധമുള്ള ഒരു ചെറുപ്പക്കാരൻ മുഖേനയാണോ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്റർവ്യൂ കൊടുക്കുന്നത്. മുഖ്യമന്ത്രി ഇന്റർവ്യൂ കൊടുക്കുമ്പോൾ ഏതോ ഒരാൾ കയറിവന്നിരിക്കുകയാണെന്ന് ഇതൊക്കെ ആരാണ് വിശ്വസിക്കുന്നത് മിസ്റ്റർ പിണറായി വിജയൻ. ഇതൊന്നും ഒരാളും വിശ്വസിക്കില്ല. മുഖ്യമന്ത്രി പറയാത്ത കാര്യമാണ് എഴുതികൊടുത്തിട്ടുള്ളതെങ്കിൽ അങ്ങിനെയൊരു ഏജൻസിയുമായി അദ്ദേഹത്തിന് ഒരു ബന്ധവും ഇല്ല എന്നുണ്ടെങ്കിൽ ദി ഹിന്ദുവിനെതിരെ നിങ്ങൾ കേസുകൊടുക്കുമോ? വിഡി സതീശൻ ചോദിച്ചു.
ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.

You might also like

-