ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും.. ഇന്ത്യയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും
ഇന്ത്യയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിൽ 11 മണിക്ക് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും
ഡൽഹി :വിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധികളിലൂടെയും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും. രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിലുള്ള ആഢംബര ബൈക്കില്‍ ബോബ്ഡെ ഇരിക്കുന്ന ചിത്രം വന്‍ വൈറലായിരുന്നു. ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അഡ് ഹോക് ജഡ്ജിമാരെ നിയമിക്കാന്‍ അനുമതി നല്‍കിയതും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയും കൂടി ഉള്‍പ്പെട്ട ബെഞ്ചാണ്.
അതേസമയം കൊവിഡ് കാലത്ത് സുപ്രിംകോടതിയെ നയിച്ച ചീഫ് ജസ്റ്റിസാണ് ഇന്ന് പടിയിറങ്ങുന്നത്. കോടതിക്കുള്ളിലും പുറത്തും എസ്.എ. ബോബ്ഡെ നടത്തിയ പല പരാമര്‍ശങ്ങളും വന്‍വിവാദമായി. പീഡിപ്പിച്ച പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പൊതുസമൂഹത്തില്‍ വലിയ എതിര്‍പ്പിന് കാരണമായി. അങ്ങനെ ചോദിച്ചിട്ടില്ലെന്നും, പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും ബോബ്ഡെയ്ക്ക് പിന്നീട് വ്യക്തത വരുത്തേണ്ടി വന്നു. ഗോവയിലെ ഏകീകൃത സിവില്‍ കോഡ് സംവിധാനത്തെ പ്രകീര്‍ത്തിച്ചതും, രാജ്യത്തിനൊരു വനിത ചീഫ് ജസ്റ്റിസിനെ ലഭിക്കേണ്ട സമയമായെന്ന പരാമര്‍ശവും വാര്‍ത്തകളിലിടം പിടിച്ചു
ഇന്ത്യയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിൽ 11 മണിക്ക് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചുരുങ്ങിയ ആളുകൾ മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കൂ. അഭിഭാഷകർ നൽകുന്ന അത്താഴ വിരുന്നും ഇന്ന് നടന്നേക്കില്ല. 2022 ആഗസത് 26 വരെ പതിനാറ് മാസമാണ് ചീഫ് ജസ്റ്റിസായി എൻ.വി രമണക്ക് കാലാവധി ഉണ്ടാകുക. കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പരിഗണിക്കും. റഫാൽ, ജമ്മു കശ്മീർ , സിഎഎ – എൻആർസി അടക്കമുള്ള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന എൻ.വി രമണ പരിഗണിക്കും. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ഒരു കര്‍ഷ കുടുംബത്തില്‍ 1957 ആഗസ്ത് 27നാണ് രമണയുടെ ജനനം. ജസ്റ്റിസ് കെ.സുബ്ബറാവുവിന് ശേഷം ആന്ധ്രാപ്രദേശില്‍ നിന്നും സുപ്രിം കോടതി ജസ്റ്റിസാകുന്ന രണ്ടാമത്തെ ആളാണ് എന്‍.വി രമണ.