ഐ.എൻ.എക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ റിമാന്റ് കാലാവധി നീട്ടി
2007-2008 കാലത്ത് ഐ.എൻ.എക്സ് മീഡിയ ഗ്രൂപ്പ് സ്ഥാപകരായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും ചിദംബരത്തെ കണ്ടതിനും മകൻെറ വാണിജ്യ താത്പര്യം മുൻനിർത്തി ചിദംബരം അവരെ വഴിവിട്ടു സഹായിച്ചതിനും മതിയായ തെളിവുകൾ ഉണ്ടെന്നും തുഷാർ മേത്ത വാദിച്ചു
ഡൽഹി : ഐ.എൻ.എക്സ് മീഡിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരത്തിന്റെ ജാമ്യഹരജി ഡൽഹി ഹൈകോടതി തള്ളി. ചിദംബരം വളരെ ഗുരുതരമായ കുറ്റകൃത്യത്തിൽ പ്രതിയാണെന്നും പുറത്തു വിട്ടാൽ അദ്ദേഹം വിദേശത്തേക്ക് കടന്നേക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.2007-2008 കാലത്ത് ഐ.എൻ.എക്സ് മീഡിയ ഗ്രൂപ്പ് സ്ഥാപകരായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും ചിദംബരത്തെ കണ്ടതിനും മകൻെറ വാണിജ്യ താത്പര്യം മുൻനിർത്തി ചിദംബരം അവരെ വഴിവിട്ടു സഹായിച്ചതിനും മതിയായ തെളിവുകൾ ഉണ്ടെന്നും തുഷാർ മേത്ത വാദിച്ചു സർക്കാർ വാദം പരിഗണിച്ച കോടതി ചിദംബരത്തിന്റെ റിമാന്റ് കാലാവധി നീട്ടുകയായിരുന്നു
.40 ദിവസം മുമ്പാണ് ചിദംബരത്തെ ഡൽഹിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 25 ദിവസമായി ചിദംബരം തിഹാർ ജയിലിലാണ് ഇന്ദ്രാണിയും ഭർത്താവ് പീറ്റർ മുഖർജിയും തുടങ്ങിയതാണ് .എൻ.എക്സ് മീഡിയ. വിദേശ നിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ സമ്മതപത്രം ലഭ്യമാക്കുന്നതിന് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇന്ദ്രാണിയേയും പീറ്റർ മുഖർജിയേയും സഹായിച്ചുവെന്നാണ് കേസ്.