ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി
ഈ മാസം 30 വരെയാണ് പ്രത്യേക സി.ബി.ഐ കോടതി കസ്റ്റഡി നീട്ടിയത്.
ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി. ഈ മാസം 30 വരെയാണ് പ്രത്യേക സി.ബി.ഐ കോടതി കസ്റ്റഡി നീട്ടിയത്. ചോദ്യം ചെയ്യലിനായി കൂടുതല്‍ സമയം വേണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മീഡിയകേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്‍റെ സി.ബി.ഐ കസ്റ്റഡി നാല് ദിവസം കൂടി നീട്ടി.
ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. സി.ബി.ഐ അറസ്റ്റിനെതിരായി പി. ചിദംബരം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. അതേസമയം എന്‍ഫോഴ്സ്മെന്‍റ് കേസിലുള്ള ജാമ്യാപേക്ഷയില്‍ നാളെയും വാദം കേള്‍ക്കും. മുമ്പ് നാലു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വീട്ട ചിദംബരത്തെ വീണ്ടും നാലു ദിവസത്തേക്ക് കൂടിയാണ് കോടതി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ല എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഐ.എന്‍.എക്സ് മീഡിയ കമ്പനിയുമായി ബന്ധപ്പെട്ട ചില ഈ മെയിലുകള്‍ പരിശോധിക്കേണ്ടതുണ്ട് എന്നും മറ്റ് പ്രതികളോടൊപ്പം ചിദംബരത്തെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്‍ഫോഴ്സ്മെന്‍റില്‍ നിന്ന് ചില ചോദ്യങ്ങളും ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ കോടതിയെ ധരിപ്പിച്ചു.
എന്നാല്‍ ഇമെയിലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നേരത്തെ തന്നെ ഉത്തരം നല്‍കിയതായി സി.ബി.ഐ കോടതിയില്‍ വാദിച്ചു. എന്നാല്‍ സി.ബി.ഐയുടെ വാദം മുഖവിലക്കെടുത്ത കോടതി ചിദംബരത്തെ നാലു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടു. സുപ്രീംകോടതിയില്‍ നിന്നും ചിദംബരത്തിന് തിരിച്ചടി നേരിട്ടു. സി.ബി.ഐ അറസ്റ്റിനെതിരായി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. അറസ്റ്റോടെ ഹരജിക്ക് പ്രസക്തിയില്ലെന്നും സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു. ഹരജി യഥാസമയം പരിഗണിക്കാതിരുന്നതിനാല്‍ ചിദംബരത്തിന് അവകാശം നിഷേധിക്കപ്പെട്ടെന്ന് കപില്‍ സിബല്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
അറസ്റ്റ്, കസ്റ്റഡി അടക്കമുള്ള സി.ബി.ഐ നടപടികളുടെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ലിസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് പരിഗണിച്ചില്ല. എന്‍ഫോഴ്സ്മെന്‍റ് കേസിലുള്ള ജാമ്യാപേക്ഷയില്‍ നാളെയും വാദം കേള്‍ക്കും. നാളെ 12 മണിക്ക് കേസ് പരിഗണിക്കും വരെ ഇടക്കാല ജാമ്യം തുടരും. എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്മെന്‍റിന്‍റെ സത്യവാഹ്മൂലത്തിന് നാളെ മറുപടി സമര്‍പ്പിക്കാമെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്.