കുടുങ്ങി ചിദംബരം … എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തിനും മകനുമെതിരെ സിബിഐയുടെ കുറ്റപത്രം

007ല്‍ ഐഎന്‍എക്സ് മീഡിയയിലേക്കുള്ള വിദേശനിക്ഷേപ അനുമതി നല്‍കിയതിനു പിന്നിലുള്ള ക്രമക്കേടുകളാണ് സിബിഐയുടെ അന്വേഷിക്കുന്നത്.

0

ഡൽഹി :എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ സിബിഐയുടെ കുറ്റപത്രം. വിദേശനിക്ഷേപ അനുമതിക്ക് അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്.ഉദ്യോഗസ്ഥര്‍ അടക്കം 19 പേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഈ മാസം 31ന് കേസ് ദില്ലി പട്യാല ഹൗസ് കോടതി കേസ് പരിഗണിക്കും. 2007ല്‍ ഐഎന്‍എക്സ് മീഡിയയിലേക്കുള്ള വിദേശനിക്ഷേപ അനുമതി നല്‍കിയതിനു പിന്നിലുള്ള ക്രമക്കേടുകളാണ് സിബിഐയുടെ അന്വേഷിക്കുന്നത്.

ചിദംബരത്തിന്റെ വീട്ടില്‍ നിന്നും സി.ബി.ഐയുടെ രഹസ്യറിപ്പോര്‍ട്ട് ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.എയര്‍ സെല്‍ മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയില്‍ നല്‍കിയ രഹസ്യറിപ്പോര്‍ട്ടാണ് കണ്ടെടുത്തത്. ജനുവരി 13 ന് നടന്ന റെയ്ഡില്‍ കണ്ടെടുത്ത ഈ റിപ്പോര്‍ട്ടടക്കം എന്‍ഫോഴ്സമെന്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം കിട്ടണമെന്നാവശ്യപ്പെട്ട് ചിദംബരമാണ് കോടതിയെ സമീപിച്ചത്.കാര്‍ത്തി ചിദംബരം നേരത്തെ ഈ കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. വിദേശനിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ അനുമതി നേടി നല്‍കാന്‍ ഐഎന്‍എക്സ് മീഡിയയില്‍ നിന്നും പണം വാങ്ങി എന്നതാണ് കാര്‍ത്തിക്കെതിരായ കുറ്റം. അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ മകനുവേണ്ടി പദവി ദുരുപയോഗം ചെയ്തുവെന്നാണ് സിബിഐ പറയുന്നത്.

You might also like

-