കോവിഡ്-19 ന്‍റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയ്ക്ക് വില്‍ക്കുകയാണെന്ന് ചെന്നിത്തല
സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് പി.ആര്‍
തിരുവനന്തപുരം: കോവിഡ്-19 ന്‍റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് പി.ആര്‍. കമ്ബനി സ്പ്രിങ്ക്‌ളറിന് വില്‍ക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരശേഖരണം സര്‍ക്കാര്‍ നടത്തിവരികയാണ്. എല്ലാ പഞ്ചായത്തുകളിലും ഇത് നടക്കുന്നുണ്ട്. ഈ വിവരങ്ങള്‍ സ്പ്രിങ്‌ളര്‍ കമ്ബനിയുടെ വെബ്‌സൈറ്റിലാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു . തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരള ഫീല്‍ഡ് കോവിഡ് സ്പ്രിങ്ക്‌ളര്‍ ഡോട്ട് കോം എന്ന സൈറ്റിലേക്കാണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം പോലും ഈ കമ്ബനി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.