അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെഎസ്ഇബി ഏര്‍പ്പെട്ടുവെന്ന് ചെന്നിത്തല

അടുത്ത 25 വർഷത്തേക്ക് ജനങ്ങളുടെ പോക്കറ്റില്‍നിന്ന് കൈയിട്ടുവാരാന്‍ അദാനിക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത്. 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറിലാണ് കെഎസ്ഇബി ഏര്‍പ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു

0

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെഎസ്ഇബി ഏര്‍പ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ഹരിപ്പാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.അടുത്ത 25 വർഷത്തേക്ക് ജനങ്ങളുടെ പോക്കറ്റില്‍നിന്ന് കൈയിട്ടുവാരാന്‍ അദാനിക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത്. 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറിലാണ് കെഎസ്ഇബി ഏര്‍പ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിലെ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവെച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയില്‍നിന്ന് 25 വർഷത്തേക്ക് വാങ്ങാനുള്ള ദീര്‍ഘകാല കരാറാണ് ഒപ്പുവെച്ചത്- രമേശ് ചെന്നിത്തല പറഞ്ഞു.
നിലവില്‍ യൂണിറ്റിന് രണ്ടുരൂപാ നിരക്കില്‍ സോളാര്‍ ലഭ്യമാണെന്നിരിക്കേ 2.82 രൂപാ നിരക്കില്‍ ആണ് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. 25 കൊല്ലത്തേക്ക് അദാനി ഗ്രൂപ്പില്‍നിന്ന് കെഎസ്ഇബി വൈദ്യുതി വാങ്ങേണ്ടി വരും. ഓരോ യൂണിറ്റിനും ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദനിക്ക് കൂടുതല്‍ നല്‍കേണ്ടി വരും. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

റിന്യൂവല്‍ പര്‍ച്ചേസ് ഒബ്ലിഗേഷന്റെ (ആര്‍പിഒ) മറവിലാണ് ഈ കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനിയുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ കാറ്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിനാണ്. ആര്‍പിഒയുടെ പരിധിയില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി മാത്രമല്ല തിരമാലയില്‍നിന്നും സോളാറില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉള്‍പ്പെടും.

25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികള്‍ കേരളത്തിലുണ്ട്. അവയില്‍നിന്ന് ഒരു രൂപയ്ക്ക് വൈദ്യുതി ലഭിക്കുമെന്നിരിക്കെയാണ് അദാനിക്ക് ലാഭമുണ്ടാക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത്രയും വലിയ സൗകര്യം ഒരുക്കി കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുഎന്താണോ പ്രസംഗിക്കുന്നത് അതിന്റെ നേര്‍ വിപരീതമായി മാത്രം പ്രവര്‍ത്തിക്കുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ അംഗീകൃത ശൈലിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അമേരിക്കന്‍ സാമ്രാജ്യത്വ കുത്തകകള്‍ക്കെതിരെ പ്രസംഗിക്കും. എന്നാല്‍, സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരം സ്പ്രിങ്ക്ളർ പോലുള്ള അമേരിക്കന്‍ കുത്തകകള്‍ക്ക് മറിച്ചുവിൽക്കും. ഇഎംസിസി പോലുള്ള ആഗോള മുതലാളിത്ത കമ്പനികള്‍ക്ക് ചില്ലിക്കാശിന് നമ്മുടെ മത്സ്യസമ്പത്ത് തീറെഴുതും. പി.ഡബ്ല്യു.യു,സി പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സെക്രട്ടേറിയറ്റില്‍ പോലും ഓഫീസ് തുറക്കാന്‍ അനുവദിക്കും.

ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണമാണ് ഈ വൈദ്യുതി കരാർ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രസംഗിക്കുകയും സമരം നടത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നിട്ട് രഹസ്യമായി അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് പിന്‍വാതില്‍ വഴി സ്വീകരിച്ചത്.കേന്ദ്രത്തിൽ മോദി അദാനി ബന്ധം നാട്ടിൽ പട്ടാണ്. അത്യാവശ്യം കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഒക്കെ അദാനിയുടെ കൈയ്യിലാണു അവസാനം തിരുവനന്തപുരം ഉൽപ്പടെയുള്ള വിമാനതാവളം മോദി അദാനിക്ക് തീറെഴുതി കഴിഞ്ഞു ഇവിടെയാണു പിണറായുടെ അദാനി പ്രേമം പുറത്താകുന്നത് സ്വർണ്ണ കടത്തിലും സോളർ കടത്തിലും കേന്ദ്ര ഏജൻസികൾ പിന്നോക്കം പോയതിൻ്റെ കാരണം ഇപ്പോൾ ബോധ്യമായി നിതിൻ ഗഡ്‌ക്കരി മാത്രമല്ല മോദി പിണറായി – മോദി ബന്ധത്തിൻ്റെ ഇടനിലക്കാരൻ ഗഡ്‌കരിയെക്കാൾ ശക്തനായ മോദിയുടെ അടുത്ത സുഹൃത്ത് അദാനിയാണ് ലാവ്ലിൻ കേസ് ഉൽപ്പടെയുള്ള കാര്യങ്ങളിൽ പിണറായിയെ സഹായിക്കുന്നത് എന്നത് വ്യക്തമാക്കുന്നന്നതാണു കോടികൾ സർക്കാരിന് നഷുപ്പടുത്തുന്ന ഈ കരാർ- രമേശ് ചെന്നിത്തല പറഞ്ഞു.

You might also like

-