കൈറ്റ് നെതിരെ പ്രതിപക്ഷ നേതാവ്ന്റെ അവകാശ ലംഘന നോട്ടീസ്നെതിരെ പ്രതിപക്ഷ നേതാവ്ന്റെ അവകാശ ലംഘന നോട്ടീസ്നെതിരെ പ്രതിപക്ഷ നേതാവ്ന്റെ അവകാശ ലംഘന നോട്ടീസ്

കൈറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുകളെ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തെ തുടര്‍ന്ന് കൈറ്റ് പ്രതിപക്ഷ നേതാവിന് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.

0

തിരുവനന്തപുരം :കൈറ്റ് നെതിരെ പ്രതിപക്ഷ നേതാവ്ന്റെ അവകാശ ലംഘന നോട്ടീസ് സിഇഒ അന്‍വര്‍ സാദത്ത്, മാനേജര്‍ ദീപ അനിരുദ്ധന്‍ എന്നിവര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കി. കൈറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുകളെ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തെ തുടര്‍ന്ന് കൈറ്റ് പ്രതിപക്ഷ നേതാവിന് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.

നിയമസഭ ഉള്‍പ്പെടെയുള്ള വേദികളില്‍ ഇത് സംബന്ധിച്ച് യാതൊരു ആക്ഷേപവും ഉന്നയിക്കരുതെന്നുള്ള ഗൂഢലക്ഷ്യം നോട്ടിസിന് പിന്നിലുണ്ട്. ഇത് നിയമസഭയില്‍ അംഗങ്ങള്‍ക്ക് നിര്‍ഭയമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള നീക്കമാണെന്നും ചൂണ്ടിക്കാണിച്ചാണ് രമേശ് ചെന്നിത്തല അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കിയത്.

You might also like

-