കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടയാൻ സർക്കാർ നിയസമഭയെ ഉപയോഗിക്കുന്നു ചെന്നിത്തല

ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ഏജന്‍സി ഫയല്‍ പരിശോധിക്കുന്നത് എങ്ങനെ സഭ ഉറപ്പാക്കുന്ന അവക്ഷങ്ങൾക്ക് ലംഘനമാകും

0

തിരുവനന്തപുരം :കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്താന്‍ സംസ്ഥാന സർക്കാർ നിയസമഭയെ കരുവാക്കുന്നുവെന്ന്പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . എന്‍ഫോഴ്സെമെന്‍റ് ഡയറക്ടറേറ്റിന് അവകാശലംഘന നോട്ടീസ് നല്‍കിയ സ്പീക്കറുടെ നടപടി തെറ്റാണ് . ലൈഫ് ഫയലുകള്‍ ശേഖരിച്ച വിജിലന്‍സിന് എന്ത് കൊണ്ട് നോട്ടീസ് നല്കിയില്ലെന്ന് വി.ഡി സതീശനും ചോദിച്ചു.ലൈഫ് മിഷൻ പദ്ധതി അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റിനോട് വിശദീകരണം ചോദിച്ച നിയമസഭാ സമിതിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് അനിൽ അക്കര എംഎൽഎ. സ്പീക്കറെയും നിയമസഭയെയും മുന്നിൽ നിർത്തി 100 കോടി രൂപയുടെ അഴിമതി മറയ്ക്കാനാണ് ശ്രമം. ജില്ലകളിലെ പദ്ധതിയ്ക്കായി 30 കോടി കമ്മീഷൻ കൈമാറി കഴിഞ്ഞെന്നും അനിൽ അക്കര ആരോപിച്ചു

ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ഏജന്‍സി ഫയല്‍ പരിശോധിക്കുന്നത് എങ്ങനെ സഭ ഉറപ്പാക്കുന്ന അവക്ഷങ്ങൾക്ക് ലംഘനമാകും . അവകാശ ലംഘന നോട്ടീസ് നല്‍കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്തും നല്‍കി. പൊലീസിനെയും ബാലാവകാശ കമ്മീഷനെയും കേന്ദ്ര അന്വേഷണം തടസപ്പെടുത്താന്‍ ഉപയോഗിക്കുന്നതായും ചെന്നിത്തല ആരോപിച്ചു

You might also like

-