ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍

ലൈഫ് മിഷനില്‍ സ്വപ്നക്കും സന്ദീപ് നായര്‍ക്കും കൈക്കൂലി നല്‍കിയെന്നും യൂണിറ്റാക് എം.ഡി. ലൈഫ് മിഷൻ ഇടപാടുമായി ബദ്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് ചെന്നിത്തലക്കെതിരെ ആരോപണമുള്ളത്

0

കൊച്ചി ;പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആരോപണവുമായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍. ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കിയെന്ന് സന്തോഷ് ഹൈക്കോടതിയില്‍. ലൈഫ് മിഷനില്‍ സ്വപ്നക്കും സന്ദീപ് നായര്‍ക്കും കൈക്കൂലി നല്‍കിയെന്നും യൂണിറ്റാക് എം.ഡി. ലൈഫ് മിഷൻ ഇടപാടുമായി ബദ്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് ചെന്നിത്തലക്കെതിരെ ആരോപണമുള്ളത്.

ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയതായി സന്തോഷ്‌ ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു. സ്വപ്ന സുരേഷിന് 3,80,00,000രൂപയും സന്ദീപ് നായർക്ക് 63 ലക്ഷവും നൽകിയിട്ടുണ്ട്. യു.എ.ഇ കോൺസൽ ജനറൽ നിർദേശിച്ചത് അനുസരിച്ചാണ് പണം നൽകിയതെന്നും സി.ബി.ഐ അന്വേഷണത്തിന് എതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. യു.എ.ഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഉദ്യോഗസ്ഥനാണ് പണം കൈപ്പറ്റിയത്.

സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാർ ലഭിക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്തതെന്നും സന്തോഷ് ഈപ്പൻ ഹരജിയിൽ പറയുന്നുണ്ട്. പണത്തിനു പുറമെ അഞ്ചു ഐ ഫോണുകളും സ്വപ്ന ആവശ്യപ്പെട്ടു. യുഎഇ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികൾക്ക് നൽകാനായിരുന്നു ഇത്. ഇതനുസരിച്ചു വാങ്ങി നൽകിയ ഫോണുകളിൽ ഒന്ന് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക്, സ്വപ്ന സുരേഷ് സമ്മാനിച്ചു എന്നും സന്തോഷ്‌ ഈപ്പന്റെ ഹർജിയിൽ പറയുന്നു. ഫോൺ വാങ്ങിയതിന്റെ ബില്ലും സന്തോഷ്‌ ഈപ്പൻ കോടതിക്ക് കൈമാറിയിട്ടുണ്ട്

 

You might also like

-