ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടിപ്പ്: യുവാവിനെ നടുറോഡിൽ ചെരിപ്പിന് തല്ലി സ്ത്രീ
പണം നൽകാമെന്ന വാഗ്ദാനം നൽകി ഇയാളെ വിളിച്ചു വരുത്തിയ സ്ത്രീ നടുറോഡിലിട്ട് പരസ്യമായി ചെരുപ്പിന് തല്ലുകയായിരുന്നു.
ഝാർഖണ്ഡ്: അഴിമതി വിരുദ്ധ ബ്യൂറോയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന വ്യാജെന പണം തട്ടാൻ ശ്രമിച്ചയാളെ വനിത നടുറോഡിലിട്ട് തല്ലി. ജംഷഡ്പുരിലെ മാംഗോ മേഖലയിലാണ് സംഭവം. ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ഈ സ്ത്രീയോട് 50000 രൂപ ആവശ്യപ്പെട്ടിരുന്നു.
പണം നൽകാമെന്ന വാഗ്ദാനം നൽകി ഇയാളെ വിളിച്ചു വരുത്തിയ സ്ത്രീ നടുറോഡിലിട്ട് പരസ്യമായി ചെരുപ്പിന് തല്ലുകയായിരുന്നു.പ്രദേശവാസികളും ഇവർക്കൊപ്പം കൂടിയതോടെ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.