ചെഗുവേരയുടെ മകള്‍ അലൈഡ വീണ്ടും കണ്ണൂരിന്റെ വിപ്ലവഭൂമിയിലേക്ക്
ഈ മാസം 29ന് കണ്ണൂരിലേക്കാണ് ഡോ അലൈഡ വരുന്നത്. നായനാര്‍ അക്കാദമിയില്‍ നടക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അലൈഡ എത്തുന്നത്.
കണ്ണൂർ :ക്യൂബന്‍ വിപ്ലവകാരിയും സാമ്രാജ്യത്വത്തിനെതിരെയുള്ള ഐതിഹാസിക പോരാട്ടം നടത്തി, ഒടുവില്‍ പിടിക്കപ്പെട്ട് വെടിയേറ്റു മരിക്കുകയും ചെയ്ത വിപ്ലവ സിംഹം ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേര വീണ്ടും കേരളത്തിലെത്തുന്നു. ഈ മാസം 29ന് കണ്ണൂരിലേക്കാണ് ഡോ അലൈഡ വരുന്നത്. നായനാര്‍ അക്കാദമിയില്‍ നടക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അലൈഡ എത്തുന്നത്.
1997 ലാണ് അവസാനമായി അലൈഡ കേരളം സന്ദര്‍ശിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പ്രസാധന രംഗത്തെ പെണ്‍കൂട്ടായ്മയായ തൃശൂര്‍ സമതയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലാറ്റിനമേരിക്കയെ കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. വൈകുന്നേരമാണ് ചടങ്ങ്.
ലോകത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളാണ് അലൈഡ. ഷാവേസ്, വെനസ്വേല ആന്റ് ദി ന്യൂ ലാറ്റിനമേരിക്ക എന്നിവ അലൈഡയുടെ പ്രധാനപ്പെട്ട കൃതികളാണ്. ചെഗുവേരയുടെ നാല് മക്കളില്‍ മൂത്തവളായ അലൈഡയ്ക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് ചെഗുവേര പാര്‍ട്ടിയുടെ രക്തസാക്ഷിയായത്