ചെന്നൈയില്‍ 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് – 19

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ രോഗം വന്നതിനെ തുടര്‍ന്ന് ചാനല്‍ താത്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

0

ചെന്നൈ: ചെന്നൈയില്‍ 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.റോയപുരത്ത് വൈറസ് സ്ഥിരീകരിച്ച സ്വകാര്യ ചാനല്‍ മാധ്യമപ്രവര്‍ത്തകന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 94 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 27 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ചില പരിശോധന ഫലങ്ങള്‍ കൂടി വരാനുണ്ടെന്ന് റോയപുരം കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.ചാനലിലെ ഡസ്‌കില്‍ ജോലി ചെയ്യുന്ന സബ് എഡിറ്റര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ രോഗം വന്നതിനെ തുടര്‍ന്ന് ചാനല്‍ താത്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

കഴിഞ്ഞദിവസം മുംബൈയിലെ 51 മാധ്യമപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമറമാന്മാര്‍ക്കും ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു.

You might also like

-