ചന്ദ്രയാൻ വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി

പേടകത്തിലെ പ്രോപ്പൽഷൻ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ഇപ്പോള്‍ ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവും ആയുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍.നാളെ മുതൽ സോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികളിലേക്ക് കടക്കും.

0

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചാന്ദ്രയാന്‍-2 ലക്ഷ്യത്തിന് തൊട്ടരികെ. ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിലെ പ്രോപ്പൽഷൻ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ഇപ്പോള്‍ ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവും ആയുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍.നാളെ മുതൽ സോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികളിലേക്ക് കടക്കും. ശനിയാഴ്ച പുലർച്ചെ 1.30 നും 2.30 നും ഇടയിലുള്ള സമയത്താണ് ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക

വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയ ആരംഭിക്കുക. പുലര്‍ച്ചെ 1.30-2.30നും ഇടയില്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും.ജൂലായ് 22നാണ് 978 കോടി രൂപ ചെലവില്‍ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 ജിഎസ്എല്‍വി മാര്‍ക്ക് മൂന്നില്‍ കുതിച്ചുയര്‍ന്നത്.

ISRO
#ISRO Vikram Lander Successfully separates from #Chandrayaan2 Orbiter today (September 02, 2019) at 1315 hrs IST. For details please visit bit.ly/2llTCr4

Image

You might also like

-