ചന്ദ്രയാന്‍ 2 ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍

പേടകത്തില്‍ ഘടിപ്പിച്ചിട്ടുള്ള ടെറെയന്‍ മാപ്പിങ് കാമറ - 2 ഉപയോഗിച്ച് എടുത്ത ദൃശ്യങ്ങളാണ് ഐ.എസ്.ആര്‍.ഒ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

0

ശ്രീഹരിക്കോട്ട : ചന്ദ്രോരിപതലത്തിന്റെ പുതിയ ദൃശ്യം പുറത്ത് വിട്ട് ചന്ദ്രയാന്‍ 2. പേടകത്തില്‍ ഘടിപ്പിച്ചിട്ടുള്ള ടെറെയന്‍ മാപ്പിങ് കാമറ – 2 ഉപയോഗിച്ച് എടുത്ത ദൃശ്യങ്ങളാണ് ഐ.എസ്.ആര്‍.ഒ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഈ മാസം 23ന് പേടകം ചന്ദ്രോപരിതലത്തില്‍ നിന്ന് 4,375 കി.മീ ഉയരത്തില്‍ സഞ്ചരിക്കുമ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ചന്ദ്രന്റെ ഉത്തരധ്രുവത്തിന്റെ ദൃശ്യങ്ങളാണിത്. ചന്ദ്രനോട് ചേര്‍ന്നുള്ള രണ്ടാമത്തെ ഭ്രമണപഥത്തിലൂടെയാണ് പേടകം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ബുധനാഴ്ച മൂന്നാം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിപ്പിക്കും.

You might also like

-