ചാന്ദ്രയാന്‍ ദൗത്യം 95 ശതമാനം വിജയകരമെന്ന് ഐ.എസ്. ആര്‍.ഒ.

പദ്ധതി പരാജയമല്ല, പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഊര്‍ജ്ജമായി. സോഫ്റ്റ്‌ ലാൻഡിങ്ങിന്‍റെ നാല് ഘട്ടങ്ങളിൽ അവസാനത്തേതിൽ മാത്രമാണ് പിഴച്ചത്. ചന്ദ്രയാൻ രണ്ടിനുണ്ടായ തിരിച്ചടി മറ്റ് ബഹിരാകാശ പദ്ധതികളെ ബാധിക്കില്ലെന്നും ഇസ്രോ വ്യക്തമാക്കി. ഇന്ന് പുലർച്ചെയാണ് ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന സൂചനകൾ ഇസ്രോ പുറത്തുവിടുന്നത് പദ്ധതി പരാജയമല്ല, പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഊര്‍ജ്ജമായി. സോഫ്റ്റ്‌ ലാൻഡിങ്ങിന്‍റെ നാല് ഘട്ടങ്ങളിൽ അവസാനത്തേതിൽ മാത്രമാണ് പിഴച്ചത്. ചന്ദ്രയാൻ രണ്ടിനുണ്ടായ തിരിച്ചടി മറ്റ് ബഹിരാകാശ പദ്ധതികളെ ബാധിക്കില്ലെന്നും ഇസ്രോ വ്യക്തമാക്കി. ഇന്ന് പുലർച്ചെയാണ് ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന സൂചനകൾ ഇസ്രോ പുറത്തുവിടുന്നത്

0

ബെംഗളൂരു :ചാന്ദ്രയാന്‍ ദൗത്യം 95 ശതമാനം വിജയകരമെന്ന് ഐ.എസ്. ആര്‍.ഒ. ഓര്‍ബിറ്ററിന്റെ ആയുസ്സ് മുന്‍പ് കണക്കാക്കിയതില്‍ നിന്ന് വ്യത്യസ്തമായി 1 വര്‍ഷത്തില്‍ നിന്നും 7 വര്‍ഷമായിരിക്കുമെന്നും ഐ.എസ്. ആര്‍.ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം സോഫ്റ്റ് ലാന്‍ഡിങിന്റെ അപാകതയ്ക്ക് കാരണം. പേടകം ഗര്‍ത്തങ്ങള്‍ക്കിടയില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

പദ്ധതി പരാജയമല്ല, പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഊര്‍ജ്ജമായി. സോഫ്റ്റ്‌ ലാൻഡിങ്ങിന്‍റെ നാല് ഘട്ടങ്ങളിൽ അവസാനത്തേതിൽ മാത്രമാണ് പിഴച്ചത്. ചന്ദ്രയാൻ രണ്ടിനുണ്ടായ തിരിച്ചടി മറ്റ് ബഹിരാകാശ പദ്ധതികളെ ബാധിക്കില്ലെന്നും ഇസ്രോ വ്യക്തമാക്കി. ഇന്ന് പുലർച്ചെയാണ് ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന സൂചനകൾ ഇസ്രോ പുറത്തുവിടുന്നത്

ലാന്‍ഡറുമായുള്ള ആശയ വിനിമയം നഷ്ടമായെങ്കിലും ചന്ദ്രയാന്‍ ദൌത്യത്തിന്റെ 90 മുതല്‍ 95 ശതമാനം വരെ നേടിയെന്ന് ഐ.എസ്. ആര്‍.ഒ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചന്ദ്രോപരിതലത്തില്‍ നിന്നും 35 കിലോമീറ്റര്‍ ഉയര്‍ത്തിലുള്ള ഭ്രമണ പഥത്തില്‍ നിന്നും ലാന്‍ഡറിനെ ചന്ദ്രനോട് രണ്ട് കിലോമീറ്റര്‍ അടുത്തുവരെ സുരക്ഷിതമായി എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ചന്ദ്രനെ വലം വെയ്ക്കുന്ന ഓര്‍ബിറ്ററിന്റെ കാലാവധി മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി 7 വര്‍ഷമായിരിക്കും.

ബഹിരകാശ ദൌത്യത്തില്‍ ഇതുവരെ ഉപയോഗിച്ചതില്‍ ശക്തമായ കാമറയുള്ള ഓര്‍ബിറ്റര്‍ ചദ്രോപരിതലത്തിന്റെ വ്യക്തായ ചിത്രങ്ങള്‍ നല്‍കുന്നതിനൊപ്പം ചന്ദ്രന്റെ ഉത്ഭവം ചന്ദ്രോപരിതലത്തിലുള്ള ധാതുക്കളുടെയും ധ്രുവ പ്രദേശത്തെ ജല സാന്നിധ്യം ബഹിരാകാശത്തെ അന്തരീക്ഷം എന്നിവയെക്കുറിച്ച് പഠിക്കാന്‍ ഓര്‍ബിറ്ററിന് സാധിക്കുമെന്നും ഐ.എസ്. ആര്‍.ഒ വ്യക്തമാക്കി. ചന്ദ്രയാന്‍ ദൌത്യം ഏറെ ശ്രമകരവും സങ്കീര്‍ണവുമായിരുന്നു. എന്നാല്‍ മുന്‍ ബഹിരാകാശ ദൌത്യങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ സാങ്കേതികമായി വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഐ.എസ്. ആര്‍.ഒയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

You might also like

-