ചന്ദ്രയാൻ-3ന്റെ ഭ്രമണപഥം ഉയർത്തുന്നതിനുള്ള അഞ്ചാമത്തെയും അവസാനത്തെയും ദൗത്യം വിജയകരമായി പൂർത്തിയാക്കി.

അടുത്ത മാസം ഒന്നിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ ഐ എസ് ആർ ഒ പൂർത്തിയാക്കും. രാത്രി പന്ത്രണ്ടിനും ഒരു മണിക്കും ഇടയിലായിരിക്കും ഇത്. അഞ്ചാം തീയതി ചന്ദ്രന്റെ ഗുരുത്വാകർഷണം പേടകത്തെ പിടിച്ചെടുക്കും.

0

ബംഗളൂരു|രാജ്യത്തിന്റെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3ന്റെ ഭ്രമണപഥം ഉയർത്തുന്നതിനുള്ള അഞ്ചാമത്തെയും അവസാനത്തെയും ദൗത്യം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വക്താക്കൾ ട്വിറ്ററിലൂടെയാണ് ഈ സന്തോഷം പങ്കുവെച്ചത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള പാതയിലേക്ക് മാറുക എന്നതാണ് ചന്ദ്രയാന്റെ അടുത്ത ഘട്ടം.

ISRO
@isro
Chandrayaan-3 Mission: The orbit-raising maneuver (Earth-bound perigee firing) is performed successfully from ISTRAC/ISRO, Bengaluru. The spacecraft is expected to attain an orbit of 127609 km x 236 km. The achieved orbit will be confirmed after the observations. The next firing, the TransLunar Injection (TLI), is planned for August 1, 2023, between 12 midnight and 1 am IST.

Image

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനോട് കൂടുതൽ അടുത്തു. അഞ്ചാം ഭ്രമണപഥം ഉയർത്തലും വിജയകരമായി നിർവഹിച്ചതായി ഐ എസ് ആർ ഒ അറിയിച്ചു. അടുത്ത മാസം ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കും.ഇപ്പോൾ പേടകം 127609 കിലോമീറ്റർ x 236 കിലോമീറ്റർ ഭ്രമണപഥത്തിലാണ്. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാന്റെ അവസാന ഭ്രമണപഥമാണ് ഇത്. ഇനി ഒരു തവണ കൂടി ഭൂമിയെ ചുറ്റിയ ശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും.

അടുത്ത മാസം ഒന്നിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ ഐ എസ് ആർ ഒ പൂർത്തിയാക്കും. രാത്രി പന്ത്രണ്ടിനും ഒരു മണിക്കും ഇടയിലായിരിക്കും ഇത്. അഞ്ചാം തീയതി ചന്ദ്രന്റെ ഗുരുത്വാകർഷണം പേടകത്തെ പിടിച്ചെടുക്കും.
23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തും. ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണ് ചന്ദ്രയാൻ-3ൽ ഉള്ളത്. ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുകയും 14 ദിവസം അവിടെ പരീക്ഷണം നടത്തുകയും ചെയ്യും.

പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ തങ്ങി ഭൂമിയിൽ നിന്ന് വരുന്ന വികിരണങ്ങളെ കുറിച്ച് പഠിക്കും. ചന്ദ്രോപരിതലത്തിൽ ഭൂകമ്പങ്ങൾ എങ്ങനെ സംഭവിക്കുന്നുവെന്ന് ഐഎസ്ആർഒ ഈ ദൗത്യത്തിലൂടെ കണ്ടെത്തും

You might also like

-