24 വര്‍ഷത്തിനു ശേഷം കൊലപാതകത്തിന്റെ ചുരുളഴിയുന്നു ബിജെപി നേതാവി മോഹനചന്ദ്രന്റേമരണം കൊലപാതകം
24 വർഷം മുൻപ് കൊളത്തൂരിലുണ്ടായ അപകടമരണം കൊലപാതകമാണെന്നാണ് ഇവർ വെളിപ്പെടുത്തിയത്. പാലൂരങ്ങാടിയിൽ ബിജെപി പ്രവർത്തകൻ മോഹനചന്ദ്രന്റേത് അപകടമരണമാണെന്നാണ് കരുതപ്പെട്ടിരുന്നത്.
തൃശൂർ ∙ ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ പ്രതികളിൽ നിന്നു മറ്റൊരു കൊലപാതകം സംബന്ധിച്ചും വെളിപ്പെടുത്തൽ. 24 വർഷം മുൻപ് കൊളത്തൂരിലുണ്ടായ അപകടമരണം കൊലപാതകമാണെന്നാണ് ഇവർ വെളിപ്പെടുത്തിയത്. പാലൂരങ്ങാടിയിൽ ബിജെപി പ്രവർത്തകൻ മോഹനചന്ദ്രന്റേത് അപകടമരണമാണെന്നാണ് കരുതപ്പെട്ടിരുന്നത്. ഇതോടെ, ഈ കേസ് പുനരന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.ഈ തൊഴിയൂർ കേസിൽ പിടിയിലായിട്ടുള്ളവരാണ് ഇപ്പോൾ മോഹനചന്ദ്രന്റേ മരണം കൊലപാതകമെന്ന് സമ്മതിച്ചു കുറ്റസമ്മതം നടത്തിയിട്ടുള്ളത്