ചൈത്ര തെരേസ ജോണിന് വീഴ്ച്ച പറ്റി :മനോജ് എബ്രാഹാം

സി പി എം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണംനടന്നത്. ചൈത്ര തന്റെ വിശദീകരണം എഡിജിപിക്ക് നൽകി.

0

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിന് വീഴ്ച്ച പറ്റിയതായി എ ഡി ജി പി മനോജ് എബ്രഹാം .മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു ഡിസിപിയുടെ നടപടിയെന്നും മനോജ് എബ്രാഹാം കുറ്റപ്പെടുത്തി.അതേ സമയം ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മനോജ് എബ്രഹാം നാളെ റിപ്പോർട്ട് ഡിജിപിക്ക് നൽകും.സി പി എം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണംനടന്നത്. ചൈത്ര തന്റെ വിശദീകരണം എഡിജിപിക്ക് നൽകി.

പോക്സോ പ്രതിക്കു വേണ്ടി ഡി.വൈ.എഫ്.ഐക്കാർ പൊലീസ് സ്റ്റേഷൻ അക്രമിച്ചിരുന്നു.ആക്രമണത്തിൽ പൊലീസ് സ്റ്റേഷന്റെ ചില്ലുകൾ തകർന്നു. ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.ഇതിലെ പ്രതികൾ സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ ഉണ്ടെന്ന് വിവരം കിട്ടിയപ്പോഴാണ് ഡിസിപി ചൈത്ര തെരേസ ജോൺ ഐപിഎസ് ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയത്. പൊലീസുകാരിൽ പലരും ഇത് തടയാൻ ശ്രമിച്ചെങ്കിലും ചൈത്ര വഴങ്ങിയില്ല.

ജില്ല കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രക്കെതിരെ ഉടൻ നടപടി വേണമെന്നായിരുന്നു സിപിഎം കാരുടെ ആവശ്യം. ക്രമസമാധാന പാലനത്തിന്റെ താത്കാലിക ചുമതല വഹിച്ച ചൈത്രയെ ഉടൻ തന്നെ സ്ഥാനം മാറ്റി പഴയ ചുമതലയിലേക്ക് വിട്ടു. അവധിയിലായിരുന്ന ആർ. ആദിത്യയെ ഉടനടി അവധി റദ്ദാക്കി തിരിച്ചു വിളിച്ചു.റെയ്ഡ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം ആഭ്യന്തര വകുപ്പ് വിശദീകരണവും ചോദിച്ചിരുന്നു.

You might also like

-