ചൈനീസ് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു 

രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നൽകുന്നില്ല.

0

ഡൽഹി :ചൈനീസ് ആപ്പുകളുടെ നിർമ്മാണത്തിന് പിന്നാലെ  ചൈനയിൽ നിന്നുള്ള മരുന്നുകളുടെ ഇറക്കാനുമതിയും  നിരോധിച്ചു  കേന്ദ്ര സർക്കാർ.കഴിഞ്ഞ ജൂൺ 15ന് മുതലാണ് ചൈനീസ് മെഡിക്കൽ ഉല്പന്നങ്ങൾക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നൽകുന്നില്ല. അതിർത്തി സംഘർഷത്തിന്‍റെ പേരിലാണ് വിലക്ക്. ഇത് രാജ്യത്ത് മരുന്ന് ക്ഷാമത്തിനിടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ. ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേക്കുള്ള കയറ്റുമതിയേയും ബാധിക്കുമെന്ന് ആശങ്കയുണ്ട്

അതേസമയം അതിർത്തിയിലെ സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയുണ്ട്. ഗാൽവാനിൽ നിന്ന് ചൈന ഇതുവരെയും പൂർണമായി പിൻവാങ്ങാത്തതും ദൗലത്ത് ബാഗ് ഓൾഡിയിലും ഹോട്ട് സ്പ്രിംഗ്സിലും സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതുമാണ് മൂന്നാം ഘട്ടത്തിൽ ഇരു രാജ്യങ്ങളുടെയും മേജർ ജനറൽമാർ ചർച്ച ചെയ്തതെന്നാണ് സൂചന . കഴിഞ്ഞ ദിവസം പുറത്തു വന്ന സാറ്റലൈറ്റ് ദൃശ്യങ്ങളിൽ ചൈന ഗാൽ വാൻ നദിക്കരയിൽ അതിർത്തി കടന്ന് നിലയുറപ്പിച്ചതായി ഇന്ത്യ ആരോപിച്ചിരുന്നു. മറുപടിയായി അതിർത്തിയിൽ കരസേനയുടെ ഭീഷ്മ ടാങ്കുകൾ ഇന്ത്യയും വിന്യസിച്ചിട്ടുണ്ട്. മിസൈൽ വിക്ഷേപിക്കാവുന്ന ആർ.ടി – 90 ടാങ്കുകളാണ് ഇവ.അതേസമയം ഇന്ത്യ  ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ച തീരുമാനത്തിൽ ചൈന പ്രതിഷേധിച്ചു. ലോക വ്യാപാര സംഘടനയുടെ ഉടമ്പടിയ്ക്കെതിരാണിതെന്ന് ചൈനീസ് വക്താവ് പറഞ്ഞു.

You might also like

-