ഇന്ത്യൻ അതിർത്തിയിൽ പുതിയ ഗ്രാമ സ്ഥാപിച്ചു ചൈന

2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും ഉപഗ്രഹ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ദേശീയമാധ്യമം ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.ഇന്ത്യ ചൈന യഥാർത്ഥ അതിർത്തിയിലെ ഇന്ത്യൻ പ്രദേശത്തിനകത്ത് ഏകദേശം 4.5 കിലോമീറ്റർ ഉള്ളിലാണ് ചൈനയുടെ നിർമ്മാണം

0

ഡൽഹി :അരുണാചൽ പ്രദേശിൽ ചൈന പുതിയ ഗ്രാമം നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് നാലര കിലോമീറ്റര്‍ മാറി സുബാൻ സിരി ജില്ലയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.101 ഓളം വീടുകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ ഗ്രാമം ചൈന നിർമ്മിച്ചിട്ടുള്ളത്. 2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും ഉപഗ്രഹ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ദേശീയമാധ്യമം ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.ഇന്ത്യ ചൈന യഥാർത്ഥ അതിർത്തിയിലെ ഇന്ത്യൻ പ്രദേശത്തിനകത്ത് ഏകദേശം 4.5 കിലോമീറ്റർ ഉള്ളിലാണ് ചൈനയുടെ നിർമ്മാണം

ഔദ്യോഗിക സർക്കാർ ഭൂപടങ്ങൾ അനുസരിച്ച്, ഈ പ്രദേശം 1959 മുതൽ ചൈനയുടെ നിയന്ത്രണത്തിലാണ്. എന്നിരുന്നാലും, മുമ്പ് ഒരു ചൈനീസ് സൈനിക പോസ്റ്റ് മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ ആയിരക്കണക്കിന് ആളുകൾക്ക് താമസിക്കാൻ കഴിയുന്ന ഒരു പൂർണ്ണ ഗ്രാമം നിർമ്മിക്കപ്പെട്ടിട്ടുള്ളത് .സാരി ചു നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം അപ്പർ സുബാൻസിരി ജില്ലയിലാണ്. ഇന്ത്യയും ചൈനയും ഏറെക്കാലമായി തർക്കത്തിലേർപ്പെട്ടിരുന്ന ഈ പ്രദേശം സായുധ സംഘട്ടനത്തിലൂടെചൈനയുടെ അധിനതയിൽ എത്തിയത് .ലഡാക്കിലെ പടിഞ്ഞാറൻ ഹിമാലയത്തിൽ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ, ചൈനീസ് സൈനികർ പതിറ്റാണ്ടുകളായി നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടികൊണ്ടിരുന്നപ്പോഴാണ് ഹിമാലയത്തിന്റെ കിഴക്കൻ നിരയിൽ ചൈന പുതിയ ഗ്രാമം നിർമ്മിച്ചത്

കഴിഞ്ഞ വർഷം ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.ഏറ്റുമുട്ടലിൽ ചൈനയുടെ നാശനഷ്ടങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല . സംശയാസ്‌പദമായ ഗ്രാമത്തിന്റെ പുതിയ ചിത്രം 2020 നവംബർ 1-നാണ്. പുറത്തുവന്നത് 2019 ഓഗസ്റ്റ് 26 – ന് മുൻപ് ഇവിടേ നിർമ്മാണ പ്രവർത്തനങ്ങളൊന്നും ചിത്രങ്ങളിൽ കാണാനില്ല . ഇതിൽ നിന്നും മനസിലാക്കേണ്ടത് കഴിഞ്ഞ വർഷമാന് ഈ ഗ്രാമം സ്ഥാപിക്കപ്പെട്ടതെന്നാണ്

ചൈനയുടെ പുതിയ ഗ്രാമത്തെകുറിച്ചുള്ള വാർത്ത ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നിക്ഷേധിച്ചിട്ടില്ല . ഇന്ത്യയുയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നവാർത്ത ശ്രദ്ധയിൽ പെട്ടതായി വിദേശകാര്യ വക്താവ് പറഞ്ഞു

അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് . റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടെയുള്ള അതിർത്തിയിലെ അടിസ്ഥാന സർക്കാർ ശക്തമാക്കിയിട്ടുണ്ട്, ഇത് അതിർത്തിയിലെ ജനങ്ങൾക്ക് ആവശ്യമായ കണക്റ്റിവിറ്റി നൽകിയിട്ടുണ്ട്. “കുറച്ചുകാലമായി ഇന്ത്യൻ യുടെ അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനം വർദ്ധിപ്പിക്കുകയും സൈനിക വിന്യാസം ശക്തമാക്കുകയുംചെയ്യുന്നുണ്ട് . ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾകാരണമാണ് ഇന്ത്യയുടെ മണ്ണിൽ ചൈന അധിനിവേശം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നു വിദേശകാര്യ വക്താവ് അറിയിച്ചു

.

You might also like

-