അമേരിക്കക്ക് തിരിച്ചടി? ലോകാരോഗ്യ സംഘടനക്ക് അധികമായി 30 ദശലക്ഷം ഡോളര്‍ കൂടി നല്‍കുമെന്ന് ചൈന
അമേരിക്ക വര്‍ഷം തോറും 40-50 കോടി ഡോളര്‍ നല്‍കുമ്പോള്‍ ചൈന വെറും നാല് കോടി ഡോളറാണ് നല്‍കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക് :കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശക്തി പകരുന്നതിനായി ലോകാരോഗ്യ സംഘടനക്ക് അധികമായി 30 ദശലക്ഷം ഡോളര്‍ കൂടി നല്‍കുമെന്ന് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങാണ് വികസ്വര രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടനക്ക് അധികം തുക നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്ദിവസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടനക്ക് സഹായം നല്‍കുന്നത് നിര്‍ത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ചൈനീസ് പക്ഷപാതിത്വമാണ് ഇതിനുള്ള കാരണങ്ങളിലൊന്നായി ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ചൈന ലോകാരോഗ്യ സംഘടനക്ക് 20 ദശലക്ഷം ഡോളര്‍ നല്‍കിയിരുന്നു. വാര്‍ത്താസമ്മേളനത്തിലാണ്് ചൈനീസ് വിദേശകാര്യ വക്താവ് നിര്‍ണ്ണായക വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്,കഴിഞ്ഞ ആഴ്ച്ചയിലാണ് ലോകാരോഗ്യസംഘടനയുടെ പ്രധാന ഫണ്ട് ദാതാക്കളിലൊരാളായ അമേരിക്ക പണം നല്‍കില്ലെന്ന് അറിയിച്ചത്. ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനോ ചൈനയുടെ സുതാര്യതയില്ലായ്മ പരസ്യമാക്കാനോ ലോകാരോഗ്യ സംഘടനക്ക് കഴിഞ്ഞില്ലെന്നും കോവിഡ് തുടക്കത്തിലേ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിച്ചില്ലെന്നൊക്കെ പറഞ്ഞായിരുന്നു ട്രംപിന്റെ നടപടി. അമേരിക്ക വര്‍ഷം തോറും 40-50 കോടി ഡോളര്‍ നല്‍കുമ്പോള്‍ ചൈന വെറും നാല് കോടി ഡോളറാണ് നല്‍കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.
ട്രംപിന്റെ ഈ നീക്കത്തിനുള്ള മറുപടിയാണ് അധികമായി 30 മില്യണ്‍ ഡോളര്‍ ലോകാരോഗ്യ സംഘടനക്ക് അനുവദിച്ചുകൊണ്ട് ചൈന നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ചൈനീസ് സര്‍ക്കാരിനുള്ള വിശ്വാസവും പിന്തുണയും പ്രതിഫലിപ്പിക്കാനാണ് അധിക സംഭാവന നല്‍കിയതെന്നാണ് ചൈനീസ് വിദേശകാര്യവക്താവ് വിശദീകരിക്കുന്നത്.കോവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിര്‍ണ്ണായകഘട്ടത്തില്‍ അമേരിക്ക ഫണ്ട് റദ്ദാക്കിയതിനെതിരെ ബില്‍ഗേറ്റ്‌സും അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ സമയത്തല്ല ഫണ്ട് വെട്ടിക്കുറക്കേണ്ടതെന്നും പാഴാക്കാന്‍ ഒട്ടും സമയമില്ലെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അടക്കമുള്ളവര്‍ പ്രതികരിക്കുകയും ചെയ്തു.