കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുൻ മന്ത്രിയുമായ സിഎഫ് തോമസ് അന്തരിച്ചു

. 2001ലെ യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലെത്തി. 43 കൊല്ലം എംഎല്‍എ ആയി തുടര്‍ന്നു.2001– 2006 യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിയിരുന്നു

0

കോട്ടയം :കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. പ്രതിസന്ധി ഘട്ടത്തില്‍ കെ.എം മാണിക്കൊപ്പം നിന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനോടൊപ്പമായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിലൂടെയാണ് തന്നെയാണ് സിഎഫ് തോമസിന്റെ രാഷ്ട്രീയ പ്രവേശനവും.1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലെത്തി. 43 കൊല്ലം എംഎല്‍എ ആയി തുടര്‍ന്നു.2001– 2006 യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിയിരുന്നു.

ചാങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എം.എൽ.എ. യുമാണ് സി.എഫ്. തോമസ്. കേരളാ കോൺഗ്രസ്സ് (എം) മുതിർന്ന നേതാവായ ഇദ്ദേഹം ഒമ്പത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) തുടർച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

You might also like

-