കാലവര്‍ഷക്കെടുതി; കേന്ദ്രസംഘം കേരളത്തിലെത്തും

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തുന്നത്

0

ഡൽഹി :കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തുന്നത്. അടുത്ത മൂന്ന് ദിവസത്തിനകം കേന്ദ്രസംഘം കേരളത്തിലെത്തുമെന്നാണ് സൂചന.
പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഇന്നസെന്റ് എംപിയോടാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ സഹായം നല്‍കാമെന്നു കേരളത്തിലെ സര്‍വകക്ഷി സംഘത്തിനു പ്രധാനമന്ത്രി ഉറപ്പും നല്‍കിയിരുന്നു.

അതേസമയം കനത്ത മഴ കോട്ടയം ഇടുക്കി വയനാട് ജില്ലകളിൽ തുടരുകയാണ് താഴ്ന്ന പ്രദേശങ്ങൾ എല്ലാം തന്നെ വെള്ളത്തിനടിയിലാണ് ഇടുക്കിയിൽ നിരവധി പദേശങ്ങളിൽ മണ്ണിടിച്ചത്‌ തുടരുകയാണ് അണകെറ്റുകളിലെല്ലാം റിക്കാർഡ് ഭേദിച്ച ജലനിരപ്പുയർന്നിട്ടുണ്ട് . ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തെന്മല ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കോട്ടയം ജില്ലയിലെ ആറുകള്‍ കരകവിഞ്ഞൊഴുകുന്നു. നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.

കോട്ടയത്ത് മഴക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. തിങ്കളാഴ്ച കാണാതായ അടൂര്‍ സ്വദേശി പ്രവീണിന്റെ മൃതദേഹം മണിമലയാറ്റില്‍ കണ്ടെത്തി. ഇതോടെ നാലു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 34 ആയി. എറണാകുളം വടക്കന്‍ പറവൂരിലും പിറവം ഓണക്കൂരിലുമായി രണ്ടുപേരെ കാണാതായി. വടക്കന്‍ പറവുരില്‍ പുഴയില്‍ വീണ് തൈക്കൂട്ടത്തില്‍ അയ്യപ്പനേയും, ഉഴവൂര്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ മറ്റത്തില്‍ ശങ്കരന്‍ നായരേയുമാണ് കാണാതായത്. ഇരുവര്‍ക്കുമായി തെരച്ചില്‍ തുടരുകയാണ് .
തിങ്കളാഴ്ച വരെ മഴ തുടരും. വരുന്ന അഞ്ച് ദിവസം കൂടി കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റുണ്ടാകും. മത്സ്യതൊഴിലാളികള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്

You might also like

-