കേന്ദ്ര റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ എം ഉണ്ണികൃഷ്ണൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കുടിക്കാഴ്ചനടത്തി

റബ്ബർ വില 300 രൂപയാക്കിയാൽ ബിജെപിക്ക് കേരളത്തിൽ നിന്ന് ഒരു എംപിയില്ല എന്ന വിഷമം മാറ്റിത്തരുമെന്ന ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റബ്ബർ ബോർഡ് വൈസ് ചെയർമാന്റെ കൂടിക്കാഴ്ച. കേന്ദ്ര സർക്കാരും ഇത്തരം കാര്യങ്ങൾ ​ഗൗരവമായി കാണുന്നുണ്ട്. പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.

0

കണ്ണൂർ | തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുമായി റബർ ബോർഡ് വൈസ് ചെയർമാനും കെ എം ഉണ്ണികൃഷ്ണൻ കൂടിക്കാഴ്ച്ച നടത്തി. തലശേരി ബിഷപ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്. റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ സഹായിക്കാൻ മടിക്കില്ലെന്ന ബിഷപ്പിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് കൂടിക്കാഴ്ച്ച. ‘തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉയർത്തിയത് കരുതലിന്റെ രാഷ്ട്രീയമാണെന്ന് കേന്ദ്ര റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ എം ഉണ്ണികൃഷ്ണൻ. ബിഷപ്പ് ഉന്നയിച്ച ആശങ്ക കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. റബ്ബർ വിലയിടിവുമായി ബന്ധപ്പെട്ട ബിഷപ്പിന്റെ ആശങ്കകൾ ​ഗൗരവമായി കാണുന്നുവെന്നും കെ എം ഉണ്ണികൃഷ്ണൻ പറഞ്ഞു. തലശ്ശേരി ബിഷപ്പ് ഹൗസിൽ പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ.

റബ്ബർ വില 300 രൂപയാക്കിയാൽ ബിജെപിക്ക് കേരളത്തിൽ നിന്ന് ഒരു എംപിയില്ല എന്ന വിഷമം മാറ്റിത്തരുമെന്ന ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റബ്ബർ ബോർഡ് വൈസ് ചെയർമാന്റെ കൂടിക്കാഴ്ച. കേന്ദ്ര സർക്കാരും ഇത്തരം കാര്യങ്ങൾ ​ഗൗരവമായി കാണുന്നുണ്ട്. പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. കർഷകർക്ക് സഹായം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കെ എം ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ബിഷപ്പ് ഉയർത്തിയത് കരുതലിന്റെ രാഷ്ട്രീയമാണ്. സഭയുമായുള്ള ബന്ധം ഊഷ്മളമാക്കും. എൻഡിഎക്ക് അനുകൂലമായ നിലപാടാണ് ബിഷപ് സ്വീകരിച്ചതെന്ന് കരുതുന്നുവെന്നും കെ എം ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു

You might also like

-