ഗംഗയിലെ വിഗ്രഹ നിമഞ്ജനത്തിന് നീരോധനമേർപ്പെടുത്തി കേന്ദ്രം
ഗണേശ ചതുർഥി, വിശ്വകർമ പൂജ, ദുർഗ പൂജ, ദീവാലി, സരസ്വതി പൂജ എന്നിവയുടെ ഭാഗമായി വിഗ്രഹങ്ങളും പൂജാ സാമഗ്രികളും ഗംഗയിൽ ഒഴുക്കാറുണ്ട്.
ഡൽഹി: ദേശീയ ഹരിത ട്രിബ്യൂണൽ മാലിന്യങ്ങൾ ഗംഗയിൽ ഒഴുക്കുന്നത് തടഞ്ഞതിനെത്തുടർന്നാണ് .
ഗംഗാനദിയിൽ വിഗ്രഹം നിമഞ്ജനം ചെയ്യുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ. ഇത് ലംഘിക്കുന്നവരിൽ നിന്ന് 50,000 രൂപ പിഴ ഈടാക്കാനും നിർദേശം നൽകിയിട്ടുണ്ട്. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയാണ് നിർദേശം ഇറക്കിയിരിക്കുന്നത്.
ഗംഗയിലോ ഗംഗയുടെ കൈവഴികളായ നദികളിലോ വിഗ്രഹനിമഞ്ജനം പാടില്ലെന്നാണ് നിർദേശം. കഴിഞ്ഞ മാസം സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ഗംഗയുടെ കൈവഴികൾ ഒഴുകുന്ന ഉത്തർപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. ഇതിന് പുറമെ ഡൽഹി, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കും നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്.
നിർദേശം കർശനമായി പാലിക്കാനാണ് നിർദേശം. നദിയിൽ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നത് പകരം സംവിധാനങ്ങൾ ഏർപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. ഗണേശ ചതുർഥി, വിശ്വകർമ പൂജ, ദുർഗ പൂജ, ദീവാലി, സരസ്വതി പൂജ എന്നിവയുടെ ഭാഗമായി വിഗ്രഹങ്ങളും പൂജാ സാമഗ്രികളും ഗംഗയിൽ ഒഴുക്കാറുണ്ട്. ഇത് നദി മലിനീകരിക്കപ്പെടാൻ കാരണമായിട്ടുണ്ട്.ഗംഗാനദിയുടെ സംരക്ഷ്ണത്തിനായി 2014ൽ കേന്ദ്ര സർക്കാർ നമാമി ഗംഗേ എന്ന പദ്ധതി ആരംഭിച്ചിരുന്നു. 2017ൽ ദേശീയ ഹരിത ട്രിബ്യൂണൽ മാലിന്യങ്ങൾ ഗംഗയിൽ ഒഴുക്കുന്നത് തടഞ്ഞിരുന്നു.