അലോക് വര്‍മ്മക്കെതിരെ കേന്ദ്രം; സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും

കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ എസ് ചൗധരി വസതിയിലെത്തി വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടിലെ അസ്താനയ്‌ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും പിന്‍വലിച്ചാല്‍ എല്ലാം ശെരിയാകുമെന്ന് ഉറപ്പു നല്‍കിയിരുന്നെന്നും അലോക് വര്‍മ്മ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് സിവിസി അലോക് വര്‍മ്മയ്‌ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന നീക്കവുമായി രംഗത്തു വന്നത്.

0

ഡൽഹി :മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും.മാംസ വ്യാപാരി മൊയീന്‍ ഖുറേഷിക്കെതിരായ കള്ളപ്പണക്കേസില്‍ ഹൈദരബാദ് സ്വദേശി സതീഷ് ബാബു സനയില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഐആര്‍സിടിസി അഴിമതി കേസില്‍ ഒരു പ്രതിയെ എഫ്ഐആറില്‍ നിന്ന് ഒഴിവാക്കിയെന്നുമുള്ള ആരോപണങ്ങളില്‍ ആണ് അന്വേഷണം ആവശ്യപ്പെടുക.

കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ എസ് ചൗധരി വസതിയിലെത്തി വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടിലെ അസ്താനയ്‌ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും പിന്‍വലിച്ചാല്‍ എല്ലാം ശെരിയാകുമെന്ന് ഉറപ്പു നല്‍കിയിരുന്നെന്നും അലോക് വര്‍മ്മ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് സിവിസി അലോക് വര്‍മ്മയ്‌ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന നീക്കവുമായി രംഗത്തു വന്നത്.

അലോക് വര്‍മക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുപ്രിം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിവിസി അന്വേഷണം നടത്തിയിരുന്നു.എന്നാല്‍ അലോക് വര്‍മ്മയ്‌ക്കെതിരെയുള്ള സിവിസി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള സുപ്രീംകോടതി ജസ്റ്റിസ് എകെ പട്‌നായിക് അലോക് വര്‍മ്മയ്ക്ക് കഴിഞ്ഞ ദിവസം ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു.

അസ്താന പരാതിയില്‍ ഉന്നയിച്ച പത്ത് ആരോപണങ്ങളില്‍ നാലെണ്ണത്തില്‍ തുടരന്വേഷണം ആവശ്യമാണെന്ന് ചൂണ്ടികാട്ടി സിവിസി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കും.മാംസ വ്യാപാരി മൊയീന്‍ ഖുറേഷിക്കെതിരായ കള്ളപ്പണക്കേസില്‍ ഹൈദരാബാദ് സ്വദേശി സതീഷ് ബാബു സനയില്‍ നിന്ന് രണ്ട് കോടി രൂപ കോഴ വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നാണ് സിവിസിയുടെ വാദം.

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദാവ് മുഖ്യപ്രതിയായ ഐആര്‍ടിസി അഴിമതിക്കേസില്‍ നിന്നും ഒരു ഉദ്യോഗസ്ഥനെ ഒഴിവാക്കാന്‍ ഇടപ്പെട്ടു, ആരോപണ വിധേയയരായ ഉദ്യഗസ്ഥരെ സിബിഐയില്‍ നിയമിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് സിവിസി സിബിഐയോട് തുടരന്വേഷണം ആവശ്യപ്പെടുക.

സിബിഐ ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ അലോക് വര്‍മ്മയ്ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ സിവിസി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കാതെ വര്‍മ്മയെ പുറത്തക്കിയത് സ്വാഭാവിക നീതിയുടെ നിഷേധം എന്നാണ് ഠാക്കൂര്‍ ഒരു ദേശിയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്.

You might also like

-