വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു, ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍
നിയന്ത്രണ രേഖയില്‍ വിവിധയിടങ്ങളിലായി ഗ്രാമീണരെ മറയാക്കി പാകിസ്താന്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തി. പാകിസ്താന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈനികര്‍ക്കും നിസാരമായ പരിക്കുണ്ട്. അതേസമയം കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്
.ഡൽഹി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പാക് പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയില്‍ വിവിധയിടങ്ങളിലായി ഗ്രാമീണരെ മറയാക്കി പാകിസ്താന്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തി. പാകിസ്താന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈനികര്‍ക്കും നിസാരമായ പരിക്കുണ്ട്. അതേസമയം കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്.
ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ താവളത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിന് ശേഷവും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. നിരവധി തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതേസമയം, ഇന്ത്യന്‍ കര-വ്യോമ സേനാ വിഭാഗങ്ങള്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രജൌരി ജില്ലയിലെ നൌഷേര മേഖല, ജമ്മു ജില്ലയിലെ അങ്കനൂര്‍ മേഖല, പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി എന്നിവിടങ്ങളിലായാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ശക്തമായ വെടിവെപ്പ് ഈ മേഖലകളിലെ നിയന്ത്രണ രേഖയിലുണ്ടായതായാണ് വിവരം. ചെറിയ പീരങ്കികള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതായാണ് വിവരം. നിലവിലെ സാഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കാനാണ് സാധ്യത. വ്യോമസേനക്കും കരസേനക്കും അതീവ ജാഗ്രത നിര്‍ദ്ദേശം ഇന്ത്യ നല്കിയിരുന്നു.
ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി ബി.എസ് ധനുവ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചത്. വ്യോമാക്രമണം നടത്താന്‍ പാകിസ്താന്‍ പല തവണ നടത്തിയ ശ്രമങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു. അതിനിടെ കശ്മീരിലെ വിഘടന വാദി നേതാക്കള്‍ക്കെതിരായ നിയമനടപടി ഇന്ത്യ ശക്തമാക്കി. ഭീകരവാദത്തിന് പണം നല്‍കിയ കേസില്‍ വിഘടനവാദി നേതാക്കളായ യാസീന്‍ മാലിക്, ശബീര്‍ ഷാ, മിര്‍വായിസ് ഉമര്‍ ഫാറൂഖ് മുഹമ്മദ് അഷ്റഫ് ഖാന്‍, മസറത്ത് ആലം, സഫര്‍ അക്ബര്‍ ബട്ട്, നസീം ഗീലാനി എന്നിവരുടെ താമസസ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി