എൻഐഎ സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു
.സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂണ്‍ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങൾ വേണമെന്ന് നേരത്തെ എൻഐഎ പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഐഎ സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തി. .സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ പരിശോധന നടത്തിയ എൻഐഎ സംഘം, സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ചു. സ്വർണക്കടത്തു കേസിലെ പ്രതികൾ സെക്രട്ടേറിയറ്റിലെത്തിയതിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ സെർവറുകളിലാണു സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിസിച്ചിരുന്നത് .സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂണ്‍ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങൾ വേണമെന്ന് നേരത്തെ എൻഐഎ പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു വലിയ ചെലവു വരുമെന്നതിനാൽ എൻഐഎയ്ക്ക് ആവശ്യമുള്ള ദൃശ്യങ്ങൾ അവർ ശേഖരിക്കട്ടെയെന്നാണ് സർക്കാർ അറിയിച്ചിരുന്നത് .