10, 12 ക്ലാസുകളിലെ സിബിഎസ്ഇ , ഐ‌സിഎസ്ഇ പരീക്ഷകൾ റദ്ദാക്കി

സുപ്രീംകോടതിയെ കേന്ദ്ര സർക്കാരാണ് ഇത് അറിയിച്ചത്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ബാക്കിയുള്ളത്‌ ജൂലായില്‍ നടത്തുന്നതിനെതിരേ ഡല്‍ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാടറിയിച്ചത്‌.

0

ഡൽഹി :സിബിഎസ്ഇ , ഐ‌സിഎസ്ഇ പരീക്ഷകൾ റദ്ദാക്കി. അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കി. സുപ്രീംകോടതിയെ കേന്ദ്ര സർക്കാരാണ് ഇത് അറിയിച്ചത്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ബാക്കിയുള്ളത്‌ ജൂലായില്‍ നടത്തുന്നതിനെതിരേ ഡല്‍ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാടറിയിച്ചത്‌.

മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ സംസ്ഥാനങ്ങൾ പരീക്ഷ നടത്താനാവില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു. ജൂലൈ ഒന്ന് മുതൽ 12 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം

പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീടു നടത്താൻ നിശ്ചയിച്ചാൽ അതിനനുസരിച്ചു മറ്റു പ്രവേശന പരീക്ഷകളും മാറ്റണമെന്നും തിയതികളിലടക്കം വ്യക്തത വേണമെന്നും കോടതി സോളിസിറ്റർ ജനറലിനോട് ചോദിച്ചു . പത്ത്, 12 ക്ലാസുകളിലെ മികവിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്കായി പ്രത്യേക അസെസ്മെന്റുണ്ടാവുമെന്നും ജൂലൈ 15നകം അതു പ്രസിദ്ധീകരിക്കുമെന്നും സിബിഎസ്ഇ. ഇതിന്റെ അടിസ്ഥാനത്തിലാവും പ്രവേശനമെന്നും വാദം. പരീക്ഷകളിൽ പ്രാക്ടിക്കൽ ഭാഗം കഴിഞ്ഞതാണെന്നും ഇതിന്റെ ശരാശരി അടിസ്ഥാനമാക്കി മൊത്തം മാർക്ക് നൽകണമെന്ന് ഹർജിക്കാർക്കു വേണ്ടി ആവശ്യം. ഇക്കാര്യത്തിൽ സിബിഎസ്ഇയോട് നിർദേശം നൽകാനാവില്ലെന്നും അവരാണ് തീരുമാനിക്കേണ്ടതെന്നും കോടതി. മൂല്യനിർണയത്തിനു പുതിയൊരു സംവിധാനം തന്നെ രൂപപ്പെടുത്തുമെന്നും വിദഗ്ധർ ഇക്കാര്യം തീരുമാനിക്കുമെന്നും സിബിഎസ്ഇക്കു വേണ്ടി സോളിസിറ്റർ ജനറൽ.

അതേസമയം സിബിഎസ്ഇ മാതൃകയില്‍ അവശേഷിക്കുന്ന പരീക്ഷകള്‍ റദ്ദാക്കുമെന്ന് ഐ‌സിഎസ്ഇ. പരീക്ഷകളുടെ കാര്യത്തിൽ സിബിഎസ്ഇ നിലപാട് പിന്തുടരാമെന്നു ഐസിഎസ്ഇയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത അറിയിച്ചു. 10, 12 ക്ലാസുകളിലേക്കു ജൂലൈയിൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ റദ്ദാക്കാമെന്നും ഐസിഎസ്ഇ വ്യക്തമാക്കി. മൂല്യനിർണയത്തിലും സിബിഎസ്ഇ നിശ്ചയിക്കുന്ന രീതി പിന്തുടരും. സാഹചര്യം മെച്ചപ്പെട്ടാൽ പിന്നീടു പരീക്ഷ നടത്തുന്ന കാര്യവും പരിഗണിക്കാമെന്നു ജയദീപ് ഗുപ്ത അറിയിച്ചു.

You might also like

-