ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് സിബിഐ.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാർ.

0

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് സിബിഐ. രാജീവ് കുമാറിന്റെ വീട്ടിലെത്തി സിബിഐ നോട്ടീസ് നൽകി.

അറസ്റ്റിന് ഇടക്കാല സംരക്ഷണം കൊൽക്കത്ത ഹൈക്കോടതി പിൻവലിച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാർ. രാജീവ് കുമാറിനെ ചോദ്യം ചെയ്യുക വഴി ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൂടുതൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പങ്കിനെ കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിബിഐ.

You might also like

-