സോളര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സി.ബി.ഐ.
സോളാർ പീഡനകേസിൽ സിബിഐയുടെ ക്ലീന്‍ചിറ്റ് ലഭിച്ചതില്‍ പ്രതികരണവുമായി അടൂര്‍ പ്രകാശ് എം പി. സത്യവും നീതിയും ജയിച്ചു. തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന് തെളിഞ്ഞു. ആരോപണം മാനസികമായി പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നെന്നും അടൂർ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരം | സോളര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സി.ബി.ഐ. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2018 ലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് സിബിഐ കണ്ടെത്തിയത് .ആരോപണങ്ങൾ തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സിബിഐ കണ്ടെത്തി. ബംഗ്ലൂരിൽ അടൂർ പ്രകാശ് ഹോട്ടൽ റൂ എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഹൈബി ഈഡന്‍ എം.പിക്കും ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു.
സോളാർ പീഡനകേസിൽ സിബിഐയുടെ ക്ലീന്‍ചിറ്റ് ലഭിച്ചതില്‍ പ്രതികരണവുമായി അടൂര്‍ പ്രകാശ് എം പി. സത്യവും നീതിയും ജയിച്ചു. തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന് തെളിഞ്ഞു. ആരോപണം മാനസികമായി പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിയായിരിക്കെ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
വിമാന ടിക്കറ്റ് അയച്ച് ബെംഗളൂരുവിലേക്ക് അടൂര്‍ പ്രകാശ് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങൾക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സി ബി ഐ വിലയിരുത്തൽ. ബംഗളൂരുവില്‍ അടൂർ പ്രകാശ് റൂമെടുക്കുകയോ ടിക്കറ്റ് അയച്ച് കൊടുക്കുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഇല്ല. അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങൾ ചേർത്ത് കെട്ടിച്ചമച്ച പരാതിയാണിതെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പരാതിക്കാരിക്കെതിരെ റിപ്പോർട്ടിൽ രൂക്ഷമായ വിമർശനങ്ങളുണ്ടെന്നാണ് വിവരം.
സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയർന്നത്. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈം ബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സി ബി ഐ ക്ക് കൈമാറിയത്. നേരത്തെ ഹൈബി ഈഡൻ എം പിക്കെതിരായ ആരോപണങ്ങളും തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവർക്കെതിരായ കേസുകളിലാണ് ഇനി റിപ്പോർട്ട് നൽകാനുള്ളത്.