സോളാര്‍ പീഡനക്കേസില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐയുടെ പരിശോധന

ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിക്കുന്നത്.സിബിഐ സംഘത്തിന് തെളിവ് നല്‍കാനായി എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയും എത്തിയിട്ടുണ്ട്. ഹൈബി ഈഡന്‍ ഉപയോഗിച്ച മുറിയിലാണ് പരിശോധന നടക്കുന്നത്.

0

തിരുവനന്തപുരം | സോളാര്‍ പീഡനക്കേസില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐയുടെ പരിശോധന. ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടക്കുന്നത്. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മുൻ എംഎൽഎ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് എംഎൽഎമാരുടെ ഹോസ്റ്റലിനുള്ളിൽ പരിശോധന നടക്കുന്നത്. ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിക്കുന്നത്.സിബിഐ സംഘത്തിന് തെളിവ് നല്‍കാനായി എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയും എത്തിയിട്ടുണ്ട്. ഹൈബി ഈഡന്‍ ഉപയോഗിച്ച മുറിയിലാണ് പരിശോധന നടക്കുന്നത്.2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം

2021 ജനുവരിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ്ഐആര്‍.
പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്.തിരുവനന്തപുരം സിബിഐ പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല. പരാതിക്കാരി നേരിട്ട് കേസിന്റെ വിശദാംശങ്ങള്‍ ഡല്‍ഹി സിബിഐ ആസ്ഥാനത്തെത്തി കൈമാറുകയും ചെയ്തിരുന്നു.

-

You might also like

-