ഋഷി കുമാര്‍ ശുക്ല പുതിയ സി.ബി.ഐ ഡയറക്ടർ
1983 മധ്യപ്രദേശ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഋഷികുമാര്‍ ശുക്ല. അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം.ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സി.ബി.ഐയെ നയിക്കാന്‍ പുതിയ ആളെ സെലക്ഷന്‍ സമിതിയോഗം കണ്ടെത്തുന്നത്. മുന്‍പ് രണ്ട് തവണ ഡയറക്ടര്‍ക്കായി സെലക്ഷന്‍ സമിതി ചേര്‍ന്നിരുന്നുവെങ്കിലും നിയമനം നടത്താനായില്ല
ഡൽഹി :വിവാദങ്ങൾക്കൊടുവിൽ ഋഷി കുമാര്‍ ശുക്ലയെ പുതിയ സി.ബി.ഐ ഡയറക്ടറായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ സമിതിയുടേതാണ് തീരുമാനം. 1983 മധ്യപ്രദേശ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഋഷികുമാര്‍ ശുക്ല. അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം.ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സി.ബി.ഐയെ നയിക്കാന്‍ പുതിയ ആളെ സെലക്ഷന്‍ സമിതിയോഗം കണ്ടെത്തുന്നത്. മുന്‍പ് രണ്ട് തവണ ഡയറക്ടര്‍ക്കായി സെലക്ഷന്‍ സമിതി ചേര്‍ന്നിരുന്നുവെങ്കിലും നിയമനം നടത്താനായില്ല. സെലക്ഷന്‍ സമിതിയോഗം ഏറ്റവും യോഗ്യരായ അഞ്ച് ഉദ്യോഗസ്ഥരുടെ ചുരുക്കപ്പെട്ടിക തയ്യാറാക്കിയപ്പോള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എതിര്‍ത്തു. എന്തായാലും ആ ലിസ്റ്റില്‍ തന്നെയാണ് ഇപ്പോല്‍ ഋഷികുമാര്‍ ശുക്ലയെ കണ്ടെത്തി നിയമനം നല്‍കിയിരിക്കുന്നത്. ജാവേദ് അഹമ്മദിനെയായിരുന്നു കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരുന്നത് എങ്കിലും ഋഷികുമാര്‍ ശുക്ലയെയും ഖാര്‍ഗെ എതിര്‍ത്തിട്ടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് വര്‍ഷമാണ് സി.ബി.ഐ ഡയറക്ടര്‍ക്ക് കാലാവധിയുണ്ടാകുക. അഴിമതി നടത്തിയതിന് തെളിവുകള്‍ ഉണ്ടെന്ന സി.വി.സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ നീക്കം ചെയ്തതിനെ തുടര്‍ന്നാണ് പുതിയ മേധാവിയെ കണ്ടെത്തേണ്ടി വന്നത്. അലോക് വര്‍മ്മയെ അര്‍ധരാത്രിയില്‍ നീക്കിയ സര്‍ക്കാര്‍ നടപടി ശരിയലല്ലെന്ന് കണ്ടെത്തിയ സുപ്രീംകോടതി, സെലക്ഷന്‍ സമിതിക്ക് മാത്രമേ അതിന് അധികാരമുള്ളുവെന്ന് വിധിച്ചു. പിന്നീട് സെലക്ഷന്‍ സമിതിയില്‍ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി എത്തിയ ജസ്റ്റിസ് സിക്രിയും അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നിലവില്‍ സുപ്രധാന പദവികളില്‍ ഇരിക്കുന്നവരെ ഡയറക്ടര്‍ ആക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖരായ പലര്‍ക്കും നിയമനം ലഭിക്കാതെ പോയത്. മധ്യപ്രദേശ് ഡി.ജി.പിയായിരുന്ന ഋഷികുമാര്‍ ശുക്ലയെ മൂന്ന് ദിവസം മുന്‍പാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.