മുനമ്പത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് സിബിസിഐ പ്രസിഡണ്ട് മാർ ആൻഡ്രൂസ് താഴത്ത്.
മുനമ്പത്തെ ഭൂമി താമസക്കാരായ ആളുകൾ വിലകൊടുത്തു വാങ്ങിയതാണ് വിലകൊടുത്ത് വാങ്ങിയ ഭൂമി മറ്റാരുടേതാണ് എന്ന് ഇപ്പോൾ പറയുന്നു .
തിരുവനന്തപുരം | മുനമ്പത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് സിബിസിഐ പ്രസിഡണ്ട് മാർ ആൻഡ്രൂസ് താഴത്ത്. നീതി നിഷേധിക്കപ്പെട്ട ആളുകളാണ് മുനമ്പത്തേത് എന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പണം കൊടുത്തു വാങ്ങുകയും, കരമടയ്ക്കുകയും ചെയ്യുന്ന ഭൂമി നഷ്ടപ്പെടുമ്പോൾ വേദനയുണ്ടാകും. നിയമ ഭേദഗതി നിതീനിഷ്ഠമാകണം. മനുഷ്യരുടെ പ്രശ്നങ്ങളും, മതസ്വാതന്ത്ര്യവും പാലിക്കപ്പെടണം മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
മുനമ്പത്തെ ഭൂമി താമസക്കാരായ ആളുകൾ വിലകൊടുത്തു വാങ്ങിയതാണ് വിലകൊടുത്ത് വാങ്ങിയ ഭൂമി മറ്റാരുടേതാണ് എന്ന് ഇപ്പോൾ പറയുന്നു . സർക്കാർ ഇടപെട്ടു പ്രശ്ങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം .ദിവസങ്ങളായി പാവപെട്ട മൽസ്യത്തൊഴിലാളികൾ സമരത്തിലാണ് സക്കറിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല . പ്രശനത്തിൽ ഉണ്ടെന്ന സർക്കാർ ഇടപെട്ടു തീരുമാനം ഉണ്ടാക്കണമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു
മുനമ്പം ഭൂപ്രശ്നത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്എൻഡിപിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർത്തിരുന്നു. ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെയാണ് മനുഷ്യചങ്ങല തീർത്തത്. എസ്എൻഡിപി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. മുനമ്പത്തെ ജനങ്ങൾക്ക് സംരക്ഷണമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കരുതെന്നും തുഷാർ പറഞ്ഞു.
ഒക്ടോബർ 13-നാണ് പ്രദേശവാസികൾ റിലേ നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന് ബിജെപി ഉൾപ്പടെ പിന്തുണ നൽകിയിട്ടുണ്ട്. അതിനിടെ മുനമ്പത്ത് ഭൂമി തർക്കത്തിൽ വഖഫ് അവകാശവാദത്തെ സമസ്ത എ പി വിഭാഗം മുഖപത്രം സിറാജ് അനുകൂലിച്ചു. വഖഫ് ഭൂമി വിൽപ്പന നടത്തിയത് ക്രിമിനൽ ഗൂഢാലോചനയാണെന്നും മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ നീക്കങ്ങളെ സംശയത്തോടെ കാണുന്നുവെന്നും മുഖപ്രസംഗം വിമർശിക്കുന്നു. മത സാമുദായിക വ്യത്യാസമില്ലാതെ മുനമ്പം ജനതയുടെ ഭൂസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം ഏറി വരുന്ന സാഹചര്യത്തിലാണ് സിറാജിലെ മുഖപ്രസംഗം ചർച്ചയക്കുന്നത്