വനിത മജിസ്ട്രേറ്റിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസ്; പരാതി പിന്‍വലിച്ചു
പരാതി പിന്‍വലിക്കുന്നതായും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും മജിസ്ട്രേറ്റ് പൊലീസിനെ അറിയിച്ചു. ഇനി പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുന്നതോടെ ജാമ്യമില്ലാക്കുറ്റം ചുമത്തിയ കേസ് ഇല്ലാതാകും.
തിരുവനന്തപുരം :വഞ്ചിയൂരില്‍ വനിത മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞ് വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. അഭിഭാഷകര്‍ക്കെതിരായ പരാതി മജിസ്ട്രേറ്റ് പിന്‍വലിച്ചു. ബാര്‍ അസോസിയേഷന്‍ മാപ്പ്
ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥശ്രമങ്ങളാണ് ഒത്തുതീര്‍പ്പിലെത്തിയത്. പരാതി പിന്‍വലിക്കുന്നതായും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും മജിസ്ട്രേറ്റ് പൊലീസിനെ അറിയിച്ചു. ഇനി പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുന്നതോടെ ജാമ്യമില്ലാക്കുറ്റം ചുമത്തിയ കേസ് ഇല്ലാതാകും.
വാഹനാപകടക്കേസിലെ പ്രതിക്ക് ജാമ്യം റദ്ദാക്കിയതായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ കയറി ഭീഷണിപ്പെടുത്തി. ദീപാ മോഹന്‍ പരാതി നല്‍കിയതോടെ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമടക്കം പത്തിലേറെപ്പേര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. അതുവരെ നിലപാടിലുറച്ച് നിന്ന ബാര്‍ അസോസിയേഷന്‍ കേസെടുത്തതോടെ ഒത്തുതീര്‍പ്പിന് ശ്രമം തുടങ്ങി.ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മജിസ്ട്രേറ്റിനോട് മാപ്പ് പറഞ്ഞു. ഇതോടെയാണ് പരാതി പിന്‍വലിക്കാന്‍ ദീപാ മോഹന്‍ തയാറായ