സാംസ്‌കാരിക നായകർക്കെതിരെ കേസ്സ് ഡി വൈ ഫ് ഐ പ്രധാനമന്ത്രിക്ക് ലക്ഷം കത്തെഴുത്തും

സംഘപരിവാറിനെ വിമർശിക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി പീഡിപ്പിക്കാനാണ് നീക്കം.അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ഉടൻ പിൻവലിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

0

തിരുവനന്തപുരം :രാജ്യത്ത് ആൾക്കൂട്ട കൊലകളും വിദ്വേഷ പ്രചാരണവും കൊടുമ്പിരി കൊള്ളുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

ഇതിൽ പ്രതിഷേധിച്ച് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ലക്ഷം കത്തയക്കും.മുഴുവൻ യുവതീ-യുവാക്കളും ഇതിന്റെ ഭാഗമായി രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.സംഘപരിവാറിനെ വിമർശിക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി പീഡിപ്പിക്കാനാണ് നീക്കം.അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ഉടൻ പിൻവലിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

You might also like

-