ഡൽഹി കലാപത്തിന്റെ സൂത്രധാരകരായ ബി ജെ പി നേതാക്കൾക്കെതിരെ കേസ്സെടുക്കാൻ ഹൈക്കോടതി ഉത്തരവ്

പ്രകോപന പ്രസംഗത്തിലൂടെ കലാപം അഴിച്ചു വീട്ട ബി ജെ പി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര, അഭയ വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശംനൽകിയത്

0

ഡൽഹി :വിദ്വേഷ പ്രസംഗം നടത്തിഡൽഹിയിൽ പ്രകോപന പ്രസംഗത്തിലൂടെ കലാപം അഴിച്ചു വീട്ട ബി ജെ പി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര, അഭയ വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശംനൽകിയത് .ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നാണ് കോടതി ചോദിച്ചത്.അക്രമകാരികൾക്കെതിരെ കേസെടുക്കാത്ത പോലീസിനെ രൂക്ഷഭാഷയിൽ കോടതി നിശിതമായി വിമർശിച്ചു പ്രസംഗങ്ങള്‍ക്ക് ഇപ്പോഴത്തെ കലാപവുമായി യാതൊരു ബന്ധവുമില്ലെന്നും അതുമായി ബന്ധപ്പെടുത്തി സംസാരിക്കരുതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

ഈ രാഷ്ട്രീയ നേതാക്കളുടെ മുദ്രാവാക്യം പലയിടത്തും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കുകയാണ്. ‘എതിരാളികളെ വെടിവെച്ചുകൊല്ലു’എന്നൊക്കെയുള്ള മുദ്രാവാക്യം പലയിടത്തും കാണുന്നുണ്ട്. അതിനാല്‍ കര്‍ശനമായും കേസെടുക്കണം. നഗരം കത്തുമ്പോള്‍ ഉചിതമായ സമയം എപ്പോഴാണ് ഉണ്ടാവുകയെന്ന് തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു. ദില്ലിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും കോടതി ആവർത്തിച്ചു വ്യക്തമാക്കി.

ഡൽഹിയിൽ മനുക്ഷ്യ കുരുതി നടന്നിട്ടും നിങ്ങൾ ആർക്കുവേണ്ടിയാണ് കാത്തിരുന്നതെന്നു കോടതി ചോദിച്ചു ഇത്രയും കാലം നടപടി എടുക്കാത്തത് എന്തുകൊണ്ടാണ് ? ആര്‍ക്ക് വേണ്ടിയാണ്? നിങ്ങള്‍ ആർക്കുവേണ്ടിയാണ് കാത്തിരിക്കുന്നത്?. എഫ്ഐആര്‍ രജിസ്റ്റേര്‍ ചെയ്യാന്‍ എന്താണ് തടസമെന്നും കോടതി ചോദിച്ചു. എത്രയും പെട്ടെന്ന് കേസെടുത്ത് കോടതിയെ അറിയിക്കണം. പൊലീസ് കമ്മീഷണറുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗത്തില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. രാജദ്രോഹ കേസില്‍ വളരെ പെട്ടെന്ന് നിങ്ങള്‍ നടപടിയെടുക്കുന്നുണ്ടല്ലോ. വിദ്വേഷ പ്രസംഗത്തില്‍ എന്തുകൊണ്ട് ഈ ചുറുചുറുക്കില്ലെന്ന് ജസ്റ്റിസ് മുരളീധര്‍ ചോദിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും തുഷാര്‍ മേത്തയെ കോടതി ഓര്‍മപ്പെടുത്തി.

വിദേഷ പ്രസംഗമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തന്നെ പറയുമ്പോഴും അതിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തതെന്തെന്നും
കോടതി ചോദിച്ചു.അതിരൂക്ഷഭാഷയിലാണ് കോടതി എന്ന് കേന്ദ്ര സർക്കാരിനെ വിമർശിച്ചത്

You might also like

-