നടിയെ ആക്രമിച്ച കേസ്;ദൃശ്യങ്ങൾ ദിലീപ് അടക്കമുള്ള പ്രതികൾ പരിശോധിച്ചു
ആദ്യം പ്രതികൾക്കൊപ്പം ദൃശ്യങ്ങൾ കണ്ട ദിലീപ് മറ്റ് പ്രതികള്ക്കൊപ്പമല്ലാതെ വിദഗ്ധര്‍ക്കൊപ്പം ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അനുവദിച്ചു. ഉച്ചയ്്ക്കുശേഷം രണ്ടരയോടെ ദിലീപ് അഭിഭാഷകനും വിദഗ്ധനുമൊപ്പം നടത്തിയ പരിശോധന രണ്ടര മണിക്കൂര്‍ നീണ്ടു
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ തൊണ്ടിമുതലും തെളിവുമായ ദൃശ്യങ്ങൾ ദിലീപ് അടക്കമുളള പ്രതികള്‍ പരിശോധിച്ചു. അടച്ചിട്ട കോടതി മുറിയിൽ ലാപ്ടോപ്പ്ലാണ് ദൃശ്യങ്ങൾ പ്രതികള്‍ക് കാണാൻ കോടതി സൗകര്യമൊരുക്കിയത് .ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥനും മറ്റ് പ്രതികളും അഭിഭാഷകരുമാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്.
ആദ്യം പ്രതികൾക്കൊപ്പം ദൃശ്യങ്ങൾ കണ്ട ദിലീപ്
മറ്റ് പ്രതികള്ക്കൊപ്പമല്ലാതെ വിദഗ്ധര്‍ക്കൊപ്പം ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അനുവദിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ ദിലീപ് അഭിഭാഷകനും വിദഗ്ധനുമൊപ്പം നടത്തിയ പരിശോധന രണ്ടര മണിക്കൂര്‍ നീണ്ടു. ദിലീപിന്റെ ഹർജിയിൽ സുപ്രീംകോടതി അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങൾപ്രതികൾക്ക് കാണാൻ കോടതി അവസരമൊരുക്കിയത്