വാളറ മരംമുറിക്കൽ സമരം ജനപ്രതിനിധികൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
വനവകുപ്പ് ജനപ്രതിനിധികൾക്കെതിരെയും സമരസമിതി പ്രവർത്തകർക്കെതിരെയും എടുത്തിട്ടുള്ള കേസ്സുകൾ നിയമപരമായി നേരിടുമെന്ന് ഹൈവേ സംരക്ഷണ സമിതി അറിയിച്ചു .ജനങ്ങളുടെ ജീവൻ ഭീക്ഷണിയായി റോഡ് പുറമ്പോക്കിൽ നിലകൊണ്ട മരമാണ് സൂചന സമരത്തിന്റെ ഭാഗമായി മുറിച്ചു നീക്കിയിട്ടുള്ളത് .
അടിമാലി | വാളറയിൽ ഹൈവേ സംരക്ഷണസമിതി നടത്തിയ മരമുറിക്കൽ സമരത്തിനെതിരെ കേസെടുത്ത് വനം വകുപ്പ് .വനഭൂമിയിൽ അതിക്രമിച്ചു കയറി വന വിഭവങ്ങൾക്ക് നാശ നഷ്ടം ഉണ്ടാക്കിയെന്നാരോപിച്ചാണ് കേസ്സ് . 1961ലെ കേരള ഫോറസ്റ്റ് ആക്ടിലെ സെക്ഷൻ 27 പ്രകാരം ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് വനം വകുപ്പ് ഓ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് . സംരക്ഷിത വനത്തിൽ അതിക്രമിച്ചു കടന്ന് വനങ്ങളിൽ നിരോധിക്കപ്പെട്ട പ്രവൃത്തികൾ ചെയ്തതിനാണ് കേസ്സെടുത്തിട്ടുള്ളത് . ഹൈവേ സംരക്ഷണ സമിതിയിലെ അംഗങ്ങളും ജനപ്രതിനിധിക ളും ഉൾപ്പെടുന്ന പത്ത് പേർക്കെതിരെയാണ് കേസ് . ഓ ആർ രജിസ്റ്റർ ചെയ്‌ത് റിപ്പോർട്ട് അടിമാലി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതായി നേര്യമംഗലം റെയ്ഞ്ച് ഓഫീസർ പറയുമ്പോഴും ,പ്രതികളുടെ പേരുകൾ വെളിപ്പെടുത്താൻ വനം വകുപ്പ് തയ്യറായിട്ടില്ല .സമരസമിതിയിലെ പത്തുപേർക്കെതിരെ കേസ് എടുത്തിട്ടുണ്ട് എന്നെല്ലാതെ ആരൊക്കെയാണ പ്രതികൾ എന്നോ ? തൊണ്ടിവാസ്തുകൾ കണ്ടെടുത്തോ ?എന്നത് സംബന്ധിച്ച് വനം വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല
അതേ സമയം വനം വകുപ്പ് ജനപ്രതിനിധികൾക്കെതിരെയും സമരസമിതി പ്രവർത്തകർക്കെതിരെയും എടുത്തിട്ടുള്ള കേസ്സുകൾ നിയമപരമായി നേരിടുമെന്ന് ഹൈവേ സംരക്ഷണ സമിതി അറിയിച്ചു .ജനങ്ങളുടെ ജീവൻ ഭീക്ഷണിയായി റോഡ് പുറമ്പോക്കിൽ നിലകൊണ്ട മരമാണ് സൂചന സമരത്തിന്റെ ഭാഗമായി മുറിച്ചു നീക്കിയിട്ടുള്ളത് .കേരളാ ഹൈക്കോടതിയുടെ കിരൺസിജൂ വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരളാ WP(C) NO. 10978 OF 2024 കേസിലെ വിധി പ്രകാരം നേര്യമംഗലം മുതൽ പള്ളിവാസൽ വരെ ദൂരത്തിൾ ദേശീയപാത കടന്നുപോകുന്ന 100 അടി വീതിയിലുള്ള ഭൂ പ്രദേശം വനമല്ലന്നും ,റോഡ് നിർമ്മാണം തടസ്സപ്പെടുത്തരുതെന്നു ഈ ഭൂമി റോഡ് പുറമ്പോക്ക് ആണെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിട്ടുണ്ട് .കോടതി വിധി പ്രകാരം വനം വകുപ്പിന് കേസെടുക്കാൻ അവകാശമില്ലാത്ത റോഡ് പുറമ്പോക്കിലെ മരം മുറിച്ചതിന് എങ്ങനെ വനം വകുപ്പ് കേസ്സ് എടുക്കുമെന്നും . സമരസമിതി ചെയർമാൻ പി എം ബേബി ചോദിച്ചു .
കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ 14 .5 കിലോമീറ്റർ ദൂരത്തിൽ ജീവന് ഭിക്ഷണിയായി നിലകൊള്ളുന്ന മരങ്ങൾ 30 ദിവസത്തിനകം മുറിച്ചുനീക്കി റിപ്പോർട്ട് ഹൈകോടതിയെ ബോധിപ്പിക്കാൻ സന്തോഷ് മാധവൻ വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരളാ wp (c )no 275892024 (s ) കേസിൽ കഴിഞ്ഞ ആഗസ്റ്റ് മാസം 30 ന് ഉത്തരവുണ്ടായിട്ടും ജില്ലാകളക്റ്റർ നടപടി സ്വീകരിച്ചിട്ടില്ല. കോടതി വിധി നടപ്പാക്കാത്ത ഭരണാധികാരികൾക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നു. പി എം ബേബി പറഞ്ഞു .
മാത്രമല്ല 2023 ലെ കേന്ദ്ര വന നിയമ ഭേദഗതി പ്രകാരം 1996 ഡിസംബർ 12 നു മുൻപ് വനഭൂമി വനേതര ആവശ്യങ്ങൾക്ക് വിനിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത്തരം ഭൂമി വനഭൂമിയായി പരിഗണിക്കാനാകില്ലന്ന നിയമവും വനം വകുപ്പിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് .