ക്യാര്‍ ചുഴലിക്കാറ്റ് സംസ്ഥാനത്തു ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത ജാഗ്രത !
ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മുപ്പതാം തീയതി കൊല്ലം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി
തിരുവനതപുരം :ക്യാര്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ സംസ്ഥാനത്തു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയേന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മുപ്പതാം തീയതി കൊല്ലം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി .ബുധനാഴ്ചയോടെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനടുത്തായി വീണ്ടും ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് മുതല്‍ ബുധനാഴ്ച വരെ കേരളതീരത്തും തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ്, മാലിദ്വീപ് മേഖലകളിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ട്. അതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുത്. ശക്തമായ മഴയും ഇടിമിന്നലുമുണ്ടാകാം. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം തെക്കന്‍ ജില്ലകളെയാണ് ബാധിക്കുക. ബുധനാഴ്ച കൊല്ലം, ഇടുക്കി ജില്ലകളില്‍ തീവ്രമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
സ്ഥിതി ഗതികൾ സൂക്ഷ്മമായി നീരീക്ഷിച്ചുവരികയാണെന്നും മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ക്യാര്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ശക്തമായ മഴ ലഭിക്കാനിടയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍. ക്യാര്‍ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്രചുഴലിക്കാറ്റായി ഒമാന്‍ തീരത്തെത്തും.