രാഘവനും കുടുംബത്തിനും കൈത്താങ്ങായി കെയര്‍ഹോം പദ്ധതി

25 വര്‍ഷം പഴക്കമുള്ള വീടാണ് പ്രളയത്തില്‍ നശിച്ചത്. കൂലിപ്പണി ചെയ്താണ് കുടുബം പോറ്റുന്നതെന്നും രാഘവന്‍ പറഞ്ഞു.

0

പത്തനംതിട്ട :സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ഹോം പദ്ധതിയിലൂടെ തലചായ്ക്കാന്‍ പുതിയ വീട് ലഭിച്ച സന്തോഷത്തിലാണ് പന്തളം നഗരസഭ 23-ാം വാര്‍ഡിലെ പാലേക്കണ്ടത്തില്‍ വീട്ടിലെ രാഘവനും കുടുംബവും. പ്രളയത്തില്‍ സ്വന്തം കിടപ്പാടം നഷ്ടമായപ്പോള്‍ രാഘവനും കുടുംബത്തിനും കെയര്‍ഹോം പദ്ധതി കൈത്താങ്ങായി മാറുകയായിരുന്നു.
പുതിയൊരു വീട് എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസകരമായിരുന്നുവെന്ന് രാഘവന്‍ പറഞ്ഞു. ഇക്കാര്യം ഓര്‍ത്ത് ഏറെ പ്രയാസപ്പെട്ടിരുന്ന സമയത്താണ് സഹകരണ വകുപ്പിന്റെ സഹായം ലഭിച്ചതെന്ന് രാഘവന്‍ പറഞ്ഞു. 25 വര്‍ഷം പഴക്കമുള്ള വീടാണ് പ്രളയത്തില്‍ നശിച്ചത്. കൂലിപ്പണി ചെയ്താണ് കുടുബം പോറ്റുന്നതെന്നും രാഘവന്‍ പറഞ്ഞു.
വിചാരിച്ചതിലും നേരത്തെ പണി പൂര്‍ത്തിയാക്കി പുതിയ വീട്ടില്‍ താമസം തുടങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാഘവനും കുടുംബവും. ജനുവരിയില്‍ ആരംഭിച്ച വീടു പണി മാര്‍ച്ചോടെ പൂര്‍ത്തിയാക്കി. സഹകരണ വകുപ്പ് നല്‍കിയ അഞ്ച് ലക്ഷം രൂപയോടൊപ്പം, മിച്ചം പിടിച്ചു സ്വരുക്കൂട്ടിയതും ഉപയോഗിച്ചാണ് പുതിയ വീട് നിര്‍മിച്ചത്. 600 ചതുരശ്ര അടി വിസ്തീര്‍ണമുളള വീട്ടില്‍ അടുക്കളയും, രണ്ട് മുറികളും, ഹാളും, ശുചിമുറിയും അടങ്ങുന്ന സൗകര്യങ്ങള്‍ ഉണ്ട്. ഭാര്യ ഓമനയും, മകനും, മകളും, പേരക്കുട്ടികളും അടങ്ങുന്ന രാഘവന്റെ കുടുംബം സര്‍ക്കാരിന്റെ കനിവില്‍ പൂര്‍ണ തൃപ്തരാണ്.

You might also like

-